കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയി കാട്ടിലപീടികയില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശാന്ത്, ഭാര്യ അനുഷ, ഇവരുടെ ആറു മാസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശാന്തിനെ മാങ്കാവിലുള്ള വീട്ടിലും അനുഷയെയും കുഞ്ഞിനെയും സ്വന്തം വീട്ടിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രശാന്തിനെ മങ്കാവിലുള്ള വീട്ടിലും, പ്രശാന്തിന്റെ ഭാര്യ അനുഷ്‌കയുടേയും ആറുമാസം പ്രായമുള്ള മകന്റേയും മൃതദേഹം അനുഷ്‌കയുടെ വീട്ടിലുമാണ് കണ്ടെത്തിയത്. പ്രശാന്തിനെ അവശനിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.
പൊലീസ് സംഭവസ്ഥലത്ത് പ്രാഥമിക അന്വേഷണം നടത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമെ കാര്യങ്ങള്‍ വ്യക്തമാകു.