കണ്ണൂര്‍ വിമാനത്താവളം കോഴിക്കോട് വിമാനത്താവളത്തിന്‍റെ ചിറകരിയും എന്ന് പറഞ്ഞവര്‍ക്ക് ചുട്ടമറുപടി; കൂറ്റന്‍ വിമാനം കൂളായി പറന്നിറങ്ങി…

കണ്ണൂര്‍ വിമാനത്താവളം കോഴിക്കോട് വിമാനത്താവളത്തിന്‍റെ ചിറകരിയും എന്ന് പറഞ്ഞവര്‍ക്ക് ചുട്ടമറുപടി. കോഴിക്കോട് വ്യോമ സേനയുടെ കൂറ്റൻ വിമാനം കൂളായി ഇറങ്ങി.റൺവേ നവീകരിച്ച ശേഷം ഇറങ്ങുന്ന ആദ്യത്തെ വലിയ വിമാനമാണിത്. ഇനി കോഴിക്കോട് വൻ വിമാനങ്ങൾ ഇറക്കാം എന്ന പരീക്ഷണവും പൂർത്തിയാവുകയാണ്‌.

350ഉം അതിൽ അധികവും ഒക്കെ യാത്രക്കാരുള്ള കൂറ്റൻ വിമാനങ്ങൾ തന്നെ യൂറോപ്പിൽ നിന്നും, ഓസ്ട്രേലിയയിൽ നിന്നും നേരിട്ട് കോഴിക്കോട്ടേക്ക് വരാം. നിലവിൽ ഗൾഫും, സിങ്കപ്പൂരും, മലേഷ്യയും ഒക്കെ ടച്ച് ചെയ്താണ്‌ ഈ സെക്ടറിൽ നിന്നുള്ള യാത്രക്കാർ വരുന്നത്.ഗൾഫിൽ നിന്നും ഇപ്പോൾ ചെറു വിമാനങ്ങൾക്ക് പകരം വലിയ വിമാനങ്ങൾ ഇറങ്ങാം. മലബാർ പ്രവാസികൾക്ക് ആശ്വാസമാകും. മത്രമല്ല കോഴിക്കോട് , മലപ്പുറം, പാലക്കാട് ജില്ലകളുടെ വികസന പ്രതീക്കൾക്കും ആക്കം കൂട്ടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പലർക്കും ഇപ്പോൾ കൊച്ചിയിൽ ഇറങ്ങിയാണ്‌ കണ്ണൂരും, കോഴിക്കോടും റോഡ് മാർഗം എത്തുന്നത്. പ്രവാസികൾക്ക് കോഴിക്കോട് വഴി നേരിട്ട് വരാം. കൊച്ചിയിലേ തിരക്കും കുറയ്ക്കാം. വലിയ വിമാന സർവീസുകൾക്കുള്ള കോഴിക്കോടിന്റെ കാത്തിരിപ്പ് ഉടൻ അവസാനിക്കുമെന്നതിന്റെ സൂചന നൽകുന്നതാണ് വ്യോമസേനാ വിമാനത്തിന്റെ ലാൻഡിങ്. ബോയിങ് 777–200, 777–200 ഇആർ, എൽആർ, എ 330, ബി 787 –800 ഡ്രീം ലൈനർ തുടങ്ങിയ വിമാനങ്ങൾക്ക് അനുമതി തേടിയുള്ള റിപ്പോർട്ടാണ് കോഴിക്കോട് വിമാനത്താവളം എയർപോർട്ട് അതോറിറ്റിക്ക് സമർപ്പിച്ചത്.

ഇവയെക്കാൾ‍ വലുപ്പവും ചിറകുകൾക്ക് നീളവുമുള്ള വിമാനമാണ് ഇന്നലെ കരിപ്പൂരിൽ ഇറങ്ങിയത് ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് വ്യോമസേനയുടെ സി17 വിമാനം കരിപ്പൂരിലെ റൺവേയിലിറങ്ങിയത്. 4.25ന് അസമിലെ ജോർഹട്ടിലേക്കു പറന്നു. അസമിലെ ദുരിതബാധിത പ്രദേശങ്ങളിൽ വിന്യസിക്കാനുള്ള നാദാപുരം ക്യാംപിലെ 240 ബിഎസ്എഫ് ജവാന്മാരായിരുന്നു വിമാനത്തിൽ.

 

Top