കോഴിക്കോട് ചീട്ട് കളി സം​ഘത്തിൻ്റെ ആക്രമണം, പോലീസുകാരന് കുത്തേറ്റു; പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ്

നാദാപുരം : ഏറാമലയിൽ പോലീസുകാരന് കുത്തേറ്റു. എ. ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അഖിലേഷ് ( 33 )നാണ് കുത്തേറ്റത്.

ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് അക്രമണമുണ്ടായത് വലത് കാലിന്റെ തുടയ്ക്ക് സാരമായി പരിക്കേറ്റ പോലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.45 ആണ് സംഭവം. പണം വച്ച് ചീട്ട് കളി നടക്കുന്നതായി നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനെ കണ്ട ഉടൻ ചീട്ട് കളി സംഘത്തിലെ ചിലർ ഓടി രക്ഷപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സംഘം പോലീസിനെ അക്രമിക്കുകയായിരുന്നു. ഒരാൾ മൂർച്ച ഏറിയ കത്തി ഉപയോഗിച്ച്

പോലീസുകാരനെ കുത്തിയത്. പ്രതിയെന്ന് കരുതുന്ന യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ ഇടപെട്ട് മോചിപ്പിച്ചു.

Top