ഭര്‍തൃപീഡനം; ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു, ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്: ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി ഷഫീദയാണ് (39)  മരിച്ചത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി മരണമൊഴി നല്‍കി.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 4 നാണ്  ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ഷഹീദ  ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവസമയം വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. 90 ശതമാനം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷഹീദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. തീ കത്തുമ്പോള്‍ ജാഫര്‍ നോക്കിനിന്നെന്നും ഭര്‍ത്താവിന്റെ ബന്ധുക്കളും ഷഹീദയെ മാനസികമായി പീഡിപ്പിച്ചെന്നും ഷഹീദയുടെ  സഹോദരന്‍ ആരോപിച്ചു.

ഷഹീദയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് ചാലിയം സ്വദേശി ജാഫറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Top