മന്ത്രി ബാലകൃഷ്ണന്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നു: കെ.പി. അനില്‍ കുമാര്‍

കൊച്ചി :സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ രൂകഷ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ രംഗത്ത്. അഴിമതിക്കാരെ മന്ത്രി സംരകഷിക്കുന്നുവെന്ന് അനില്‍കുമാര്‍ ആരോപിച്ചു. രണ്ടു വിജിലന്‍സ് റിപ്പോര്‍ട്ടുകളില്‍ മന്ത്രി നടപടിയെടുത്തിട്ടില്ളെന്നും അദേഹം ആരോപിച്ചു.കണ്‍സ്യൂമര്‍ഫെഡ് അഴിമതി സിബിഐ അന്വേഷിക്കണമെന്നും ജോയ് തോമസിന്‍െറ പിടിപ്പുകേടാണ് സ്ഥാപനത്തെ തകര്‍ത്തതെന്നും അനില്‍ കുമാര്‍ പറഞ്ഞു. എട്ടു ബോട്ടുകള്‍ വാങ്ങിയതില്‍ 16 കോടിയുടെ ക്രമക്കേട് ഉണ്ടായിട്ടുണ്ട്. കട്ടത് കൈയില്‍വച്ച് വഴിയേ പോവുന്നവനെ കള്ളനെന്നു വിളിക്കുന്നുവെന്നും അനില്‍കുമാര്‍ ആരോപിച്ചു.

Top