കൊച്ചി : ആറുമാസത്തിനകം മതം മാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന് എഴുത്തുകാരന്‍ കെ പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. മതം മാറിയില്ലെങ്കില്‍ ന്യൂമാന്‍ കോളജ് അദ്ധ്യാപകന്‍ പ്രൊഫ.ടിജെ ജോസഫിനെ ചെയ്തത് പോലെ വലതു കൈ വെട്ടിക്കളയുമെന്നാണ് മുന്നറിയിപ്പ്.ഇസ്ലാമിനെക്കുറിച്ച് എഴുതിയ ലേഖനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താക്കീത്. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ കയ്യും കാലും വെട്ടിക്കളയുമെന്ന് കത്തില്‍ പരാമര്‍ശമുണ്ട്.
കത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും മഞ്ചേരിയില്‍ നിന്ന് പോസ്റ്റ് ചെയ്തതായാണ് സീലില്‍ നിന്ന് വ്യക്തമാകുന്നത്.കെ പി രാമനുണ്ണി മാധ്യമം ദിനപത്രത്തില്‍ എഴുതിയ ലേഖനമാണ് പ്രകോപനമായതെന്നാണ് കരുതുന്നത്. ‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിങ്ങളോടും ഒരു വിശ്വാസി’ എന്ന ലേഖനമാണ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്.മുസ്ലിങ്ങള്‍ക്ക് അനുകൂലമാണെന്ന് കാണിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന ആളാണെന്നും അതെല്ലാം അടവുകളാണെന്നും കത്തില്‍ പറയുന്നുണ്ട്. നിഷ്‌കളങ്കരായ മത വിശ്വാസികളെ വഴിതെറ്റിക്കുന്നതാണ് ഇവയെന്നും അതുകൊണ്ട് ഒരു ദാക്ഷണ്യവും കാണിക്കാന്‍ തയ്യാറല്ലെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.ആറ് ദിവസം മുന്‍പാണ് കെ പി രാമനുണ്ണിക്ക് ഭീഷണിക്കത്ത് വന്നത്. അദ്ദേഹത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കെ പി രാമനുണ്ണിയുടെ ലേഖനം …..