മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ശിക്ഷിക്കാമെന്ന് കെപിഎസി ലളിത

കൊച്ചി: യുവ നടി കാറില്‍ ആക്രമണത്തിനിരയായ സംഭവത്തില്‍ സിദ്ധാര്‍ത്ഥ് ഭരതനെതിരെയുള്ള ആരോപണം തള്ളി കെപിഎസി ലളിത. സിദ്ധാര്‍ത്ഥിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ലളിത പറഞ്ഞു. മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ശിക്ഷിക്കാമെന്നും കെപിഎസി ലളിത പറഞ്ഞു. കൊച്ചിയിലെ സംഭവവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ത്ഥിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കെപിഎസി രംഗത്തെത്തിയത്.

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിദ്ധാര്‍ത്ഥ് നേരത്തേ തള്ളിയിരുന്നു. കേസിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നത് വേദന ഉണ്ടാക്കിയെന്നും തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. കാക്കനാട്ടെ ഒരു ഫ്‌ലാറ്റില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് ഒരു പ്രതി ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായിരുന്നു. സംവിധായകന്‍ കൂടിയായ ഒരു യുവനടന്റെ ഫ്‌ലാറ്റാണ് ഇതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതോടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ദിലീപും തനിക്കെതിരായ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ആലുവയിലെ ഒരു പ്രമുഖ നടനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്‌തെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ തന്റെ വീട്ടില്‍ മഫ്തിയിലോ യൂണിഫോമിലോ എത്തി ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് ദിലീപ് വ്യക്തമാക്കി. വാര്‍ത്തകളില്‍ പറയുന്ന നടന്‍ താനല്ലെന്നും ദിലീപ് പറഞ്ഞിരുന്നു

Top