ന്യൂഡല്‍ഹി: ചാരിറ്റി ഫണ്ടില്‍ നിന്ന് കോടികള്‍ വെട്ടിതച്ച കേസില്‍ അമേരിക്കന്‍ കോടതിയില്‍ നിയമ നടപടി നേരിടുന്ന കെപി യോഹനാന്‍ വിശദീകരണവുമായി രംഗത്ത്. പാവങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സഭക്കെതിരെ കുപ്രചരണങ്ങളാണ് നടക്കുന്നത്. നിരപരധിയായ തന്നെ നവമാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും യോഹനാന്‍ വിശദീകരണത്തില്‍ പറയുന്നു. കുറ്റം തെളിയുന്നതിന് മുമ്പേ കുറ്റവാളിയാക്കിയാണ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
ഇന്ത്യയിലെ പാവങ്ങള്‍ക്കായി പിരിച്ച 640 ഓളം കോടി രൂപ തട്ടിയെടുത്തെന്നാണ് അമേരിക്കന്‍ കോടതിയില്‍ കെപി യോഹനാനെതിരെ നിലവിലുള്ള കേസ്, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും അന്വേഷണം നടത്തികൊണ്ടിരിക്കെയാണ് ഒരു മാധ്യമത്തില്‍ മെത്രാന്‍ വീശദീകരണം നല്‍കിയത്. തങ്ങള്‍ സാമ്പത്തീകമായ തിരിമറികള്‍ നടത്തിയട്ടില്ലെന്ന് കോടതിയെ ബോധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കോടതി വിധി വരുംമുമ്പേ കുറ്റവാളിയായി മുദ്രകുത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം