തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍ മുതിര്‍ന്ന നേതാക്കളുടെ ചേരിപ്പോര്. രാജ്‌മോഹന്‍ ഉണ്ണിത്താനും എംഎം ഹസനും നേര്‍ക്കുനേര്‍ വന്നു. ഉണ്ണിത്താനെ പാര്‍ട്ടിവക്താവാക്കിയത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. ഹസന്‍ അല്ല എഐസിസി ആണ് തന്നെ വക്താവാക്കിയതെന്ന് ഉണ്ണിത്താന്‍ തിരിച്ചടിച്ചു. അതേസമയം ഉമ്മന്‍ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കുറവ് പ്രകടമായിരുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്ന് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ വോട്ടുകള്‍ പാര്‍ട്ടിക്ക് കിട്ടുന്നില്ല.
Tags: kpcc meeting