തിരുവനന്തപുരം: നാണം കെട്ട പരാജയം വഴിമരുന്നാക്കി സുധീരനതിരെ പടയൊരുക്കം നടത്തുന്ന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനെ മാറ്റി കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം തിരുവഞ്ചുര്‍ രാധാകൃഷ്ണനിലേക്ക് എത്തിക്കാന്‍ ശ്രമം .പ്രതിപക്ഷനേതാവ് സ്ഥാനത്തിന് എതിര്‍പ്പ് ഇല്ലാതെ നല്‍കിയതിന് പാരിതോഷികമായി കെ.പി.സി.സി പ്രസീഡണ്ട് സ്ഥാനത്തിന് അവകാശവാദം ഐ’ഗ്രൂപ്പ് നേതാവെന്ന വിധത്തില്‍ ചെന്നിത്തല് എതിര്‍പ്പ് പ്രകടിപ്പിക്കില്ല എന്നും സൂചന . ഉമ്മന്‍ചാണ്ടിയുടെ ആശിര്‍വാദത്തോടെ പ്രസിഡന്റ്പദത്തില്‍ എത്തിച്ചേരാനുള്ള നീക്കമാണ്നടക്കുന്നത്. സുധീരനെതിരെ പരാതിയുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ തിരുവഞ്ചൂര്‍ സന്ദര്‍ശിച്ചത് ഈ ഉദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. ഇതോടെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എണ്ണം കൂടുകയാണ്.ഇതേമോഹവുമായി കെ.സുധാകരനും രംഗത്തുണ്ട്.ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിയുടെ നോമിനി വരുന്നതിനാ താല്പര്യം .ഇനി അടുത്ത തവണ ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയെ എതിര്‍ക്കില്ല എന്ന ‘ഒത്തു തീര്‍പ്പ് കരാര്‍ ‘രഹസ്യമായി ഇവരില്‍ നിന്നും നേടിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയാണ് എ-ഐ ഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ സുധീരനോടൊപ്പമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എങ്കിലും തങ്ങളുടെ സമ്മര്‍ദ്ദത്തിന് അവര്‍ക്ക് വഴങ്ങേണ്ടിവരുമെന്നാണ് ഗ്രൂപ്പുകളുടെ കണക്കുകൂട്ടല്‍. ഈ സമയത്ത് ആ പദവി തട്ടിയെടുക്കാനാണ് അണിയറയില്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നത്.
രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ് ആയ സാഹചര്യത്തില്‍ എ ഗ്രൂപ്പിന്റെ എല്ലാമെല്ലാമായ ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി പ്രസിഡന്റ് ആക്കണമെന്ന വാദമാണ് ഉയര്‍ന്നിരുന്നത്. ഇതിനാണ് തുടക്കം മുതല്‍ തന്നെ രണ്ടുഗ്രൂപ്പുകളും തന്ത്രങ്ങള്‍ മെനഞ്ഞതും. എന്നാല്‍ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് ചെയര്മാന് സ്ഥാനം പോലും ഏറ്റെടുക്കാന്‍ തയാറാകാതെ ഉമ്മന്‍ചാണ്ടി നിലക്കുകയാണ്. ഈ സാഹചര്യത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്കും വരാന്‍ ഇപ്പോള്‍ അദ്ദേഹം തയാറാവില്ല. അഥവാ കെ.പി.സി.സി പ്രസിഡന്റ് പദവി ഏറ്റെടുത്താല്‍ തന്നെ തന്റെ എതിര്‍പ്പ് ആ സ്ഥാനം ലഭിക്കാന്‍ വേണ്ടിയായിരുന്നുവെന്ന വാദം ഉയരും. അതുകൊണ്ട് അദ്ദേഹം ഇപ്പോള്‍ അതിന് വേണ്ടി ഒരുക്കമല്ല.
ഈ അവസരം മുതലാക്കി കെ.പി.സി.സി പ്രസിഡന്റ് പദവി നേടിയെടുക്കാനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നീക്കം. സുധീരനെ മാറ്റിയാല്‍ പിന്നെ ഉമ്മന്‍ചാണ്ടി പറയുന്ന ആളിനായിരിക്കും ആ സ്ഥാനം ലഭിക്കുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. ആ അവസരത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഗുഡ്ബുക്കില്‍ സ്ഥാനം പിടിച്ച് ഈ പദവി നേടിയെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഇതിന്റെ ഭാഗമായാണ് തിരുവഞ്ചൂര്‍ തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ നേരിട്ട് കാണാന്‍ പോയത്. സുധീരനെതിരെ ശക്തമായ നിലപാടുകള്‍ നിരത്തിയാണ് അദ്ദേഹം തന്റെ ഉമ്മന്‍ചാണ്ടി കൂറ് വ്യക്തമാക്കിയിരിക്കുന്നത്.
രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച വിവാദം ഉയര്‍ന്നപ്പോള്‍ മുതല്‍ തിരുവഞ്ചൂരിന് ഇക്കാര്യത്തില്‍ നോട്ടമുണ്ടായിരുന്നുവത്രേ. അന്ന് തന്നെ ആഭ്യന്തരമന്ത്രിസ്ഥാനത്തുനിന്നും മാറ്റിയാല്‍ കെ.പി.സി.സി പ്രസിഡന്റ് പദവി വേണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, രമേശിനെക്കാള്‍ പാര്‍ട്ടിയില്‍ താന്‍ സീനിയറാണ് എന്ന പ്രസ്താവനയിലൂടെ അന്ന് തന്റെ യോഗ്യതയും അദ്ദേഹം അവതരിപ്പിച്ചിരുന്നു. തന്നെക്കാള്‍ ജൂനിയറായ രമേശിന് ഇതൊക്കെയാകാമെങ്കില് എന്തുകൊണ്ട് തനിക്ക് പറ്റില്ലെന്നാണ് വാദം. എന്നാല്‍ രമേശ് പ്രതിപക്ഷനേതാവായിരിക്കുന്നത് തന്നെയാണ് തിരുവഞ്ചൂരിന് ഈ പരമപദത്തിലെത്താനുള്ള പ്രധാന തടസങ്ങളിലൊന്നും. നായര്‍ സമുദായാംഗമായ രമേശ് പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ അതേസമുദായത്തില്പ്പെട്ട മറ്റൊരാളെ കെ.പി.സി.സിപ്രസിഡന്റ് പദവിയിലേക്ക് കൊണ്ടുവരാനാവില്ല.