പയ്യന്നൂരില്‍ ശാന്തിയാത്രയ്​ക്ക് അനുമതി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധം: വി.എം.സുധീരന്‍

തിരു:പുനഃസ്ഥാപിക്കുന്നതിനുവേണ്ടി ശനിയാഴ്ച കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ശാന്തിയാത്രയ്ക്കും, സമാധാനസദസ്സിനും പോലീസ് അനുമതി നിഷേധിച്ച് വിലക്കേര്‍പ്പെടുത്തിയത് ജനാധിപത്യവിരുദ്ധമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. സി.പി.എം. നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പോലീസിന്റെ ഈ നടപടിയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റ് കെ. കാമരാജിന്റെയും മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ അനുസ്മരണ സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സുധീരന്‍.

 

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ജനങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ്സ് നടത്താനിരുന്ന ശാന്തിയാത്രക്കും, സമാധാന സദസ്സിനും അനുമതി നിഷേധിച്ച പോലീസിന്റെ നടപടി ദുരൂഹമാണെന്നും സുധീരന്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാണ് സി.പി.എമ്മും, ബി.ജെ.പിയും. ഇരുകൂട്ടരും കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതുപ്രവര്‍ത്തനത്തിന്റെഭാഗമായി ഒരാളുടേയും ചോരവീഴാന്‍ പാടില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ആശയ സംഘട്ടനങ്ങണ് ഉണ്ടാകേണ്ടത്. അല്ലാതെ ആയുധമെടുത്ത സംഘട്ടനങ്ങളല്ല ഉണ്ടാകേണ്ടതെന്നും സുധീരന്‍ പറഞ്ഞു. ആയുധം താഴെവയ്ക്കാന്‍ സി.പി.എം., ബി.ജെ.പി. നേതൃത്വം അണികളോട് നിര്‍ദ്ദേശിക്കണം. മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇനിയെങ്കിലും പോലീസ് തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞു.VM SUDHEERAN -KPCC
”സര്‍ക്കാര്‍ വിവരാവകാശത്തെ ഭയക്കുന്നത് ജനം ആട്ടി പുറത്താക്കുമെന്ന ഭയംകൊണ്ടാണെന്ന്” കഴിഞ്ഞ മാര്‍ച്ച് 18 ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച പിണറായി വിജയന്‍ ഇപ്പോള്‍ വിവരാവകാശനിയമത്തെ ഭയക്കുന്നത് എന്തുകൊണ്ടാണെന്ന് സുധീരന്‍ ചോദിച്ചു. മാസങ്ങള്‍ക്കുമുമ്പ് വിവരാവകാശ നിയമമനുസരിച്ച് സ്വീകരിച്ച നിലപാടില്‍നിന്നും മലക്കംമറിയുന്ന പിണറായി വിജയന്റെ അവസരവാദപരമായ സമീപനമാണ് സംസ്ഥാന വിവരാവകാശകമ്മീഷന്റെ ഉത്തരവിനെ ചോദ്യംചെയ്തതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
യു.ഡി.എഫ്. ഭരണകാലത്ത് വിവരാവകാശ നിയമത്തിന്റെ വക്താക്കള്‍ എന്നുഭാവിച്ച മുഖ്യമന്ത്രിയുടെയും കൂട്ടരുടേയും ഇപ്പോഴത്തെ നിലപാട് മാറ്റം അത്ഭുതകരമാണ്.

 

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും, അഴിമതിയും നടത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ കീഴില്‍ പരിരക്ഷ ലഭിക്കുന്നു. അതിന്റെ എന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകനായ അഡ്വ. എം.കെ. ദാമോദരന്‍ സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി അഴിമതിക്കാരുടേയും സ്ഥാപിത താല്‍പ്പര്യക്കാരുടേയും കേസ്‌കളേറ്റെടുക്കുന്നത്. തെറ്റുതിരുത്താന്‍ തയ്യാറാകുന്നതിനുപകരം നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് വീണുകൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുധീരന്‍ പറഞ്ഞു
***

Top