ഉത്തരകൊറിയയിൽ അമേരിക്ക ഭയപ്പെടുന്ന അഞ്ചു കാര്യങ്ങൾ; ഈ കാര്യങ്ങൾ കൊണ്ട് അമേരിക്ക ഉത്തരകൊറിയ ആക്രമിക്കില്ല

ഇന്റർനാഷണൽ ഡെസ്‌ക്

സോൾ: അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായ സ്ഥിതിക്ക് ലോകം ഏതു സമയത്തും ഒരു യുദ്ധത്തെയാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യങ്ങൾ അനുകൂലമായാൽ ചർച്ചയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയുടെ ബോംബർ വിമാനങ്ങൾ കൊറിയൻ ആകാശത്തു പരിശീലനം നടത്തുന്നുണ്ട്. കൂടാതെ നാവികസേനയുടെ പരിശീലനം കടലിലും നടക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ കാര്യത്തിൽ അമേരിക്കക്ക് അയഞ്ഞ സമീപനമാണുള്ളത്. ഉത്തരകൊറിയയുടെ വെല്ലുവിളികൾ കാതിൽ മുഴങ്ങുന്നുണ്ടെങ്കിലും സത്യത്തിൽ ട്രംപിന് യുദ്ധത്തിന് ആഗ്രഹമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അതിനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്താരാഷ്ട്ര തലത്തിൽ യു.എസിന്റെ ചൈനയുമായുള്ള ബന്ധം ഇപ്പോഴാണ് നല്ല രീതിയിൽ പുരോഗമിക്കുന്നത്. ഉത്തരകൊറിയയുമായി നല്ല ബന്ധം പുലർത്തുന്ന രാജ്യമാണ് ചൈന. ഉത്തരകൊറിയയുടെ 80ശതമാനം വിദേശവ്യാപാരവും ചൈനയുമായിട്ടാണ് നടത്തുന്നത്. ചൈനയുടെ സഹായത്തോടെ ഉത്തരകൊറിയക്കുമേൽ നിയന്ത്രണം കൊണ്ടുവരാൻ കഴിഞ്ഞാൽ പുതിയൊരു വിദേശനയം കെട്ടിപ്പടുക്കാൻ ട്രംപിന് കഴിയും. ഈ സാഹചര്യത്തിൽ ഒരു യുദ്ധത്തിനൊരുങ്ങാൻ ട്രംപിന് താൽപ്പര്യമില്ല. ഉത്തരകൊറിയ എങ്ങനെ തിരിച്ചടിക്കുമെന്നതാണ് ട്രംപിന്റെ അടുത്ത വെല്ലുവിളി. യു.എസ് ഉത്തരകൊറിയയെ ആക്രമിക്കുകയാണെങ്കിൽ അവർ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഏതുതരത്തിലുള്ള തിരിച്ചടിയായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല. കാരണം കിം ജോ ഉൻ ഒരു തരത്തിലും ആർക്കും പിടികിട്ടാത്ത മാനസികാവസ്ഥയുള്ള ഏകാധിപതിയാണ്. ആണവായുധം പ്രയോഗിക്കുമെന്നാണ് വിദേശകാര്യമന്ത്രി ഹാൻസോങ് റയോൾ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതിന്റെ ശേഷി എത്രത്തോളമാണെന്ന് യു.എസിന് പോലും പറയാൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. കൊറിയയിലേക്ക് യുദ്ധക്കപ്പലുകൾ അയച്ചിട്ടുണ്ടെന്ന് പറയുമ്പോഴും
യു.എസ് അവകാശപ്പെട്ടതിനേക്കാൾ ആയിരക്കണക്കിന് മൈലുകൾക്ക് ഇപ്പുറമായിരുന്നു പടക്കപ്പലുകൾ നങ്കൂരമിട്ടത്. ഇത് യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് അടിവരയിട്ട് പറയുന്നു.

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തെ അപലപിക്കാൻ യു.എന്നിൽ യു.എസ് ഈയിടെ കൊണ്ടുവന്ന പ്രമേയത്തെ റഷ്യ വീറ്റോ അധികാരം ഉപയോഗിച്ച് എതിർത്തിരുന്നു. അങ്ങനെയെങ്കിൽ ഉത്തരകൊറിയക്കുമേൽ ആക്രമണം നടത്തിയാൽ റഷ്യ എതിർക്കാൻ രംഗത്തെത്തുമെന്ന് ഉറപ്പാണ്. ദക്ഷിണകൊറിയയും ജപ്പാനുമായുള്ള ബന്ധവും യുദ്ധത്തിലേക്ക് എത്തിപ്പെടാതിരിക്കാൻ കാരണക്കാരാവും. വൻതോതിൽ ആണവായുധങ്ങളും രാസായുധങ്ങളുമുള്ള ഉത്തരകൊറിയ ഏത് രീതിയിൽ പ്രതികരിക്കുമെന്ന് അറിയില്ല. ഉത്തരകൊറിയയുടെ അതിർത്തിയിൽ നിന്ന് 56കിലോമീറ്റർ മാത്രമാണ് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലേക്കുള്ള ദൂരം. അങ്ങനെയെങ്കിൽ യുദ്ധം പ്രതിഫലിക്കുക ദക്ഷിണകൊറിയയിലായിരിക്കും. അതിർത്തിയിലെ മിസൈലുകൾ ദക്ഷിണകൊറിയയെ കാര്യമായി ബാധിക്കും. കൂടാതെ മറ്റൊരു അയൽരാഷ്ട്രമായ ജപ്പാനേയും ബാധിക്കും. ഈ സാഹചര്യത്തിൽ ജപ്പാനേയും ദക്ഷിണ കൊറിയയേയും പിണക്കാൻ അമേരിക്ക തയ്യാറാവില്ല.

Top