‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി’ എന്ന പാട്ട് പാടി സാമൂഹ്യ മാധ്യമങ്ങളിൽ താരമായ കുഞ്ഞിനെ തേടി കെ.എസ്. ചിത്രയെത്തി. ചിത്ര ആലപിച്ച് ഹിറ്റായ പാട്ടാണ് സ്വതസിദ്ധമായ ശൈലിയിൽ പാടി ഈ കൊച്ച് മിടുക്കി ഏവരുടെയും മനംകവർന്നത്. വൈറലായി മാറിയ വീഡിയോയുടെ ഉറവിടം അന്വേഷിച്ച് അരകെയെങ്കിലും ഈ അത്ഭുതബാലികയെ തിരിച്ചറിയാൻ സാധിക്കുമോ എന്ന് ചോദിച്ച് ചിത്ര തന്നെ ഫേസ്ബുക്കിലെ ഔദ്യോഗിക പേജില്‍ കുറിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലുടെയായിരുന്നു കുഞ്ഞു ഗായികയുടെ അത്യുഗ്രന്‍ പ്രകടനം.കണ്ണെഴുതി കരിമഷികൊണ്ട് പൊട്ടു കുത്തിയ ഈ കുഞ്ഞ് ചിത്രയുടെ രണ്ട് പാട്ടുകൾ പാടി താരമായിരിക്കുകയാണ്.നഖക്ഷതങ്ങള്‍ എന്ന സിനിമയിലെ പാട്ടാണ് മഞ്ഞ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി.. എന്നു തുടങ്ങുന്ന പാട്ട്. ചിത്രത്തിലെ ഗാനം പാടിയിരുന്നത് കെ എസ് ചിത്രയായിരുന്നു. കുഞ്ഞു ഗായിക തന്റെ രീതിയില്‍ താളമിട്ടു കൊണ്ടായിരുന്നു പാടിയത്. അക്ഷരസ്ഫുടത ഇത്തിരി കുറവായിരുന്നെങ്കിലും നന്നായി തന്നെ കുഞ്ഞുവാവ പാടിയിരുന്നു. ചിത്രയുടെ തന്നെ മറ്റൊരു പാട്ടാണ് ചീര പൂവുകള്‍ക്ക് ഉമ്മ കൊടുക്കുന്ന നീല കുരുവികളെ എന്ന പാട്ടും വാവ പാടിയിരുന്നു.
ഈ പാട്ടിനും വാവ തന്റെ ശൈലിയില്‍ താളമിട്ടു കൊണ്ടായിരുന്നു പാടിയത്. വാവയുടെ പാട്ട് നിമിഷ നേരം കൊണ്ടായിരുന്നു വൈറലായി മാറിയിരുന്നത്. സോഷ്യല്‍ മീഡിയോ അത്ഭുതത്തോടെ ഷെയര്‍ ചെയ്ത വീഡിയോയുടെ ഉറവിടം തേടി ഗായിക കെ എസ് ചിത്ര രംഗത്തെത്തുകയായിരുന്നു. താന്‍ ആലപിച്ച പാട്ടുകള്‍ മനോഹരമായി പാടിയ കുഞ്ഞു കുട്ടിയെ കണ്ടെത്തി തരാന്‍ ഗായിക കെ എസ് ചിത്ര സോഷ്യല്‍ മീഡിയയോട് പറയുകയായിരുന്നു
ഞാൻ രുഗ്മിണിയെ കണ്ടു. അവൾ എന്നെ അത്ഭുതപ്പെടുത്തി. വളരെ ബുദ്ധിമുട്ടേറിയ പാട്ടാണ് വളരെ നല്ല പിച്ചിൽ അവൾ പാടിയത്. എന്നാൽ എന്‍റെ മുന്നിൽ പാടാൻ അവൾ മടിച്ചു. സർവേശ്വരൻ എല്ലാ ഐശ്വര്യങ്ങളും അവൾക്ക് നൽകട്ടെ. ഒരു ലതാ മങ്കേഷ്കർ കൂടി ജനിക്കട്ടെ എന്ന് ചിത്ര ഫേസ്ബുക്കിൽ കുറിച്ചു.