![](https://dailyindianherald.com/wp-content/uploads/2021/07/kts_padannayil.jpg)
സ്വന്തം ലേഖകൻ
കൊച്ചി: പ്രശസ്ത സിനിമ താരം കെ.ടി.എസ. പടന്നയിൽ (88) അന്തരിച്ചു. നാടക ലോകത്ത് നിന്നുമാണ് പടന്നയിൽ സിനിമ മേഖലയിലെത്തിയത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പടന്നയിൽ ജനമനസിൽ ഇടംനേടിയിരുന്നു.1947ൽ ഏഴാം ക്ലാസോടെ പഠനം അവസാനിച്ചു.ചെറുപ്പത്തിൽ തന്നെ, കോൽകളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ സജീവമായിരുന്നു.
1956ൽ ഭവിവാഹ ദല്ലാൾ’ആയിരുന്നു പടന്നയിലിന്റെ ആദ്യ നാടകം. 1957ൽ സ്വയം എഴുതി തൃപ്പൂണിത്തുറയിൽ ‘കേരളപ്പിറവി’ എന്ന നാടകം അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നാടകത്തിൽ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ മുറുക്കാൻ കട തുടങ്ങി. രാസേനന്റെ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു, അനിയൻബാവ ചേട്ടൻബാവ എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ. ഭാര്യ: രമണി. മക്കൾ: ശ്യാം, സ്വപ്ന, സന്നൻ, സാജൻ.