പാസുകളും കണ്‍സെഷനുകളും നിര്‍ത്തണമെന്ന് കെഎസ്ആര്‍ടിസി. അല്ലെങ്കില്‍ തുല്യമായ തുക നല്‍കണം. ആവശ്യത്തിലധികമുള്ള ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് നല്‍കി. സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കാമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
സംസ്ഥാനത്ത് ഓടുന്ന സ്വകാര്യ ബസുകള്‍ റൂട്ട് അടക്കം ഏറ്റെടുക്കാം. സ്വകാര്യ ബസുടമകള്‍ക്ക് കിലോ മീറ്ററിന് 15 രൂപ നിരക്കില്‍ വാടക നല്‍കാം. കോര്‍പ്പറേഷന്റെ നഷ്ടം നികത്താമെന്നും കെഎസ്ആര്‍സി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കടം വാങ്ങി പുതിയ ബസ് വാങ്ങാന്‍ അനുവദിക്കേണ്ട എന്നും കെഎസ്ആര്‍ടിസി പറയുന്നു.
കേടായ 1400 ബസുകള്‍ നന്നാക്കാന്‍ സര്‍ക്കാര്‍ പണം അനുവദിക്കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നു. സൗജന്യ പാസും കണ്‍സെഷനും നിര്‍ത്തണമെന്ന് കെഎസ്ആര്‍ടിസിക്ക് ആഗ്രഹമില്ലെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. എന്നാല്‍ ഇതിന് തുല്യമായ തുക കോര്‍പ്പറേഷന് നല്‍കണം. കടുത്ത പ്രതിസന്ധിയാണ് കെഎസ്ആര്‍ടിസി നേരിടുന്നത്. പകുതി ജീവനക്കാര്‍ക്ക് മാത്രമേ ശമ്പളം നല്‍കിയിട്ടുള്ളൂ