ഒരു വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസി സ്വര്‍ണം കായ്ക്കുന്ന മരമാകും; തച്ചങ്കരി

കെഎസ്ആര്‍ടിസിയെ ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം കായ്ക്കുന്ന മരമായി മാറ്റുമെന്ന് കെഎസ്ആര്‍ടിസി മേധാവി ടോമിന്‍ തച്ചങ്കരി.

ദിനം പ്രതി ഇരുന്നൂറിലധികം സര്‍വ്വീസുകള്‍ നടത്താനാവുന്നില്ല. 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. ശുദ്ധികലശവുമായി തന്നെ ഇനി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദീര്‍ഘ ദൂര ട്രിപ്പുകളില്‍ ബസ്സ് നിര്‍ത്തുന്നിടത്ത് ഭക്ഷണം ലഭ്യമാക്കുന്ന ഹോട്ടലുകളെ ടെണ്ടറിലൂടെ കണ്ടെത്തും. ഇതിലൂടെ അധികം വരുമാനം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി കായിക മേളയും തീം സോംഗും പുറത്തിറക്കുമെന്നും തച്ചങ്കരി പറഞ്ഞു. കോര്‍പ്പറേഷനില്‍ കുറെ ജീവനക്കാരുടെ ആവശ്യമില്ല. എന്നാല്‍ ആവശ്യമുള്ള സ്ഥലത്ത് ജീവനക്കാരില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷന്റ ഭൂമി കൈയ്യേറിയപ്പോള്‍ ആര്‍ക്കും ശബ്ദിക്കാന്‍ കഴിഞ്ഞില്ലെന്നും തച്ചങ്കരി പറഞ്ഞു.

Top