ബി.എം.ഡബ്ല്യൂവിനു സൈഡ് നല്‍കിയില്ല: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കു മര്‍ദനം; അഞ്ചുപേര്‍ അറസ്റ്റില്‍

ചങ്ങനാശേരി: ബി.എം.ഡബ്ല്യൂ. കാറിനു സൈഡ് കൊടുക്കാതിരുന്നതിനു കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ ആക്രമിച്ച അഞ്ചു യുവാക്കള്‍ അറസ്റ്റില്‍.

മറ്റക്കര ഭാഗത്ത് തെന്നടി അമേഗ് ടി. ചെറിയാന്‍ (24), മറ്റക്കര ദേവീക്ഷേത്രത്തിനു സമീപം കൃഷ്ണകൃപയില്‍ അനന്തകൃഷ്ണന്‍ (25), മീനച്ചില്‍ പന്ത്രണ്ടാം മൈൽ ആനിമൂട്ടില്‍ എബിന്‍ ബിനോയ് (25), മുത്തോലി ചെങ്ങഴശ്ശേരില്‍ ആനന്ദ് (25), പാലാ മുരുക്കുംപുഴ എസ്.എച്ച്. കോണ്‍വെന്റിനു സമീപം മണിച്ചിറ മകന്‍ അനൂപ് ബെന്നി (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ 31 രാത്രി 10:30നായിരുന്നു കേസിനാസ്പദമായ സംഭവം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിന് മതുമൂല ഭാഗത്ത് കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ സൈഡ് കൊടുത്തില്ലെന്നാണ് ആരോപണം.

പിന്നാലെ എത്തിയ യുവാക്കള്‍ ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു മുന്‍വശം നിര്‍ത്തി ആളുകളെ ഇറക്കാന്‍ നിര്‍ത്തിയപ്പോള്‍ ഡ്രൈവറെ ചീത്ത വിളിക്കുകയും അടിക്കുകയും ബസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ. റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരേ ഡ്രൈവറെ ആക്രമിച്ച കേസും കൂടാതെ കെ.എസ്.ആര്‍.ടി.സി. ബസിന് കേടുപാട് വരുത്തിയതിനാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കി.

Top