
തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയ്ക്കുവേണ്ടി തുടക്കത്തിലേ പിടിവാശിപിടിച്ചത് തിരച്ചടിയായെന്ന വിലലയിരുത്തലില്‍ ഇടതുമുന്നണി. വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും അതിരപ്പിള്ളി പദ്ധത നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ കത്തിപടര്‍ന്ന പ്രതിഷേധം പുറത്തേയ്ക്കും വ്യപാച്ചും.
പരസ്യ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകളും ഇടതു സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തി. സിപി ഐ സംസ്ഥാന സെക്രട്ടറിയും മന്ത്രിയും പരസ്യമായി തന്നെ നിലപാടില്‍ പ്രതിഷേധമറിയിച്ചു.
ഇതോടെ തുടക്കിത്തില്‍ തന്നെ പിണറായി സര്‍ക്കാരിന് മുഖം നഷ്ടപ്പെടുമെന്ന തരിച്ചറിവില്‍ അതിരപ്പിള്ളി പദ്ധതി ചര്‍ച്ച തല്ക്കാലം അവസാനിപ്പിക്കാനാണ് തിരുമാനാം. അതിരപ്പള്ളി പദ്ധതിക്കെതിരെ ‘തൊട്ടുപോകരുത്’ എന്ന ഒരു ഹാഷ് ടാഗിലാണ് പ്രതിഷേധം പടരുന്നത്. പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തും നിലപാട് കര്‍ശനമാക്കി. വെള്ളച്ചാട്ടത്തെ സംരക്ഷിക്കാനായി ഇടതുസഹയാത്രികാനായ കവി റഫീക്ക് അഹമ്മദ് എഴുതിയ ‘ശത്രു’വെന്ന കവിതയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.എന്നാല്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ ഒരു തീരുമനവും ഉണ്ടായിട്ടില്ളെന്നും ജനവികാരം മാനിക്കാതെ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കില്ളെന്നാണ് മന്ത്രിമാരായ എ.കെ ബാലനും കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചത്.
പദ്ധതി നടപ്പാക്കിയാല്‍ കേരളത്തില്‍ അവശേഷിക്കുന്ന മഴക്കാടുകളില്‍ ഒന്നായ വാഴച്ചാല്‍ മേഖലയിലെ 140 ഹെക്ടറോളം പോന്ന വനഭൂമി നശിക്കുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടുന്നതിനപ്പുറം നിരവധി സസ്യജീവജാലങ്ങള്‍ ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും പരിഷത്ത് വ്യക്തമാക്കുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് ചാലക്കുടി പുഴയില്‍ ഇനിയൊരു ജലവൈദ്യുതി പദ്ധതി കൂടി വന്നാലും അത് അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയെ ബാധിക്കില്ലന്നെ് പറഞ്ഞിരുന്നു.
ഇതിനെ പരിഷത്ത് ഖണ്ഡിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ പദ്ധതി ചെറുതായി നടപ്പാക്കുകയാണെങ്കിലും പുഴയിലെ നീരൊഴുക്ക് പകുതിയാകും. മേഖലയിലെ ജനങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടേണ്ടി വരുമെന്നും പരിഷത്ത് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സൗരോര്‍ജം അടക്കമുള്ള ബദല്‍ മാര്‍ഗങ്ങളെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്ന് ആവശ്യപ്പെടുന്ന പരിഷത്ത് വന്‍തുക ചെലവഴിച്ച് പദ്ധതി നടപ്പാക്കിയാല്‍ ലക്ഷ്യം നേടുമോ എന്ന ചോദ്യവും ഉയര്‍ത്തുന്നു. മലമുഴക്കി, വേഴാമ്പല്‍,സിംഹവാലന്‍ കുരങ്ങ് എന്നിങ്ങനെ വംശനാശം നേരിടുന്ന നിരവധി ജീവികള്‍ കാണപ്പെടുന്ന മേഖലയാണ് ഇത്. ആഗോളതാപനം ചെറുക്കാന്‍ വനം സംരക്ഷിക്കുക മാത്രമാണ് വഴിയെന്നിരിക്കെ പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും പരിഷത്ത് വ്യക്തമാക്കുന്നു.
പരിസ്ഥിതി ഇടതുപക്ഷത്തിന്റെ വര്‍ഗശത്രുവായി മാറിയിരിക്കുന്നുവെന്ന് വരികള്‍ക്കിടയിലൂടെ പറയുന്നു റഫിഖ് അഹമദിന്റെ കവിതയും പ്രതിഷേധത്തിനൊപ്പം വൈറലാവുകയാണ്.
കവിത ഇങ്ങനെയാണ്
ശത്രു
മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വര്‍ഗശത്രു.
അവയിലൂടണിമുറിയാതെ വീണൊഴുകുന്ന
ജലധാര മറ്റൊരു മുഖ്യശത്രു.
അതിരറ്റ സ്നേഹത്തണുപ്പാല്‍ ച്ചെടികളെ,
പലതരം ജീവപ്രകാശനത്തെ
ഉയിരോടു ചേര്‍ക്കുന്നൊരതി ജീവനത്തിന്റെ
യതിരപ്പിള്ളീ നീയെന്‍ ജന്മശത്രു.