തൊടുപുഴ:സമരം നടത്തുമ്പോള്‍ ഒരു ഉന്തും തള്ളും ഇല്ലാതായാല്‍ സമരം ചീറ്റിപ്പോകും എന്നതു കെ.എസ് .യു വിനും അറിയാം .അതു പക്ഷേ ഗാന്ധിയന്‍ മാര്‍ഗത്തില്‍ അക്രമത്തിനെതിരെ നടത്തുന്ന സമരമായാലും ‘മാ നിഷാദ’ആണെങ്കിലും പോലീസിനു നേരെ കയ്യേറ്റം ചെയ്തില്ലെങ്കില്‍ മീഡിയ കവര്‍ കിട്ടുമോ .കാമ്പസുകളിലെ അക്രമപ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടായിരുന്നു സമരമെങ്കിലും കെ.എസ് .യു.കാര ആക്രമം അഴിച്ചുവിട്ടു എന്നാ ആരോപണം.അതിനിടെ പ്രിന്‍സിപ്പല്‍ ടി.എം.ജോസഫ്, ബര്‍സാര്‍ ഫാ.ഫ്രാന്‍സിസ് കണ്ണാടന്‍ എന്നിവര്‍ക്കുനേരെ കൈയേറ്റശ്രമമുണ്ടാവുകയും ചെയ്തു. സംഭവത്തില്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയുള്‍പ്പെടെ പത്തു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്‌തെങ്കിലും അപ്പോള്‍ത്തന്നെ ജാമ്യം നല്‍കി വിട്ടു.
എന്നാല്‍, കൈയേറ്റംചെയ്യാന്‍ ശ്രമം ഉണ്ടായിട്ടില്ലെന്നാണ് പോലീസിന്റെ പക്ഷം. ഒരു സംഘര്‍ഷസ്ഥലത്ത് അങ്ങോട്ടുമിങ്ങോട്ടും പിടിച്ചുതള്ളാറുണ്ടെന്നും അതിനെ ആരീതിയില്‍ കണ്ടാല്‍മതിയെന്നും ഉന്നത പോലീസ് അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ‘മാനിഷാദ’ എന്നപേരിലായിരുന്നു കെ.എസ്.യു.സമരം. തിരുവനന്തപുരം എന്‍ജിനീയറിങ് കോേളജില്‍ ഓണാഘോഷത്തിനിടെ ഒരു വിദ്യാര്‍ഥിനി ജീപ്പിടിച്ചുമരിച്ച വിഷയം ചൂണ്ടിക്കാട്ടി, കാമ്പസുകളിലെ അക്രമപ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്. അടച്ചിട്ടിരുന്ന കോേളജ്‌ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ മുപ്പതോളം പ്രവര്‍ത്തകര്‍ മെയിന്‍ബ്ലോക്കിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ ഗ്രില്‍ അടച്ചു. വിദ്യാര്‍ഥികളുടെ പഠിപ്പുമുടക്കാന്‍ അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പലും ബര്‍സാറും പറഞ്ഞു. പ്രവര്‍ത്തകര്‍ ഇതു ചോദ്യംചെയ്തു. സംഘര്‍ഷസാധ്യത മുന്‍നിര്‍ത്തി അപ്പോഴേക്കും പോലീസും എത്തി. ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് നീക്കാന്‍ മുതിര്‍ന്നപ്പോഴാണ് പോലീസിനുനേരെ അതിക്രമമുണ്ടായത്. എസ്.ഐ. പി.വിജയനെ പ്രവര്‍ത്തകര്‍ നെഞ്ചില്‍ പിടിച്ച് പുറത്തേക്കു തള്ളി. തൊപ്പി തട്ടിത്തെറിപ്പിക്കുകയുംചെയ്തു. ഇതിനിടെയാണ് പ്രിന്‍സിപ്പലിനെയും വൈദികനെയും കൈയേറ്റംചെയ്യാന്‍ ശ്രമിച്ചത്. ഇവരെ പിടിച്ചുതള്ളി. പോലീസിനുനേരെ കൈയേറ്റമുണ്ടായപ്പോള്‍ തിരിച്ചടി ഭയന്ന് നേതാക്കള്‍ ഒഴികെയുള്ള പ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെടുകയുംചെയ്തു.
നിയാസ് കൂരാപ്പള്ളി, ലിനോ കുരിശുംമൂടന്‍, മാത്യു കെ. ജോണ്‍, ദീപാങ്കുര്‍ സജീവന്‍, എബിന്‍ ജോയി, അജിത് പോള്‍, റമീസ് എന്നിവരുള്‍പ്പെടെ പത്തുപേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. കണ്ടാലറിയാവുന്ന 30ഓളം പേര്‍ക്കെതിരെ കേസെടുക്കുകയുംചെയ്തു. കെ.എസ്.യു. സംസ്ഥാനവ്യാപകമായി നടത്തിയ വിദ്യാഭ്യാസബന്ദിന്റെ ഭാഗമായാണ് പഠിപ്പുമുടക്കുസമരം നടത്തിയതെന്ന് ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി പറഞ്ഞു. സമാധാനപരമായി സമരം നടത്തിയവരെ പോലീസും ളജധികൃതരും ചേര്‍ന്ന് കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് നിയാസ് ആരോപിച്ചു. ഡി.സി.സി. പ്രസിഡന്റ് റോയി കെ.പൗലോസിനെ അനുകൂലിക്കുന്ന വിഭാഗക്കാരാണ് വെള്ളിയാഴ്ച സമരം നടത്തിയത്. ഇതിനെതിരെ പി.ടി.തോമസ് വിഭാഗം രംഗത്തെത്തി. നിയാസിനെതിരെ നടപടിയാവശ്യപ്പെട്ട് സംസ്ഥാനകമ്മിറ്റിക്ക് പരാതി നല്‍കുമെന്ന് ജില്ലാ സെക്രട്ടറിമാരായ ടി.എല്‍.അക്ബര്‍, ജോബി സി.ജോയി, അനുഷല്‍ ആന്റണി, മോബിന്‍ മാത്യു, സോനുമോന്‍ പി.എസ്. എന്നിവര്‍ അറിയിച്ചു. കോേളജില്‍ അതിക്രമിച്ചുകയറി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്നു കാണിച്ച് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.