സാംസ്‌കാരിക നായകര്‍ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തി; സിപിഎമ്മിനു മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകരെന്ന് കെഎസ്‌യു

കോഴിക്കോട്: കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ നിശബ്ദത പാലിച്ച സാംസ്‌കാരിക നായകനെ വിമര്‍ശിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്.സാംസ്‌കാരിക നായകര്‍ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണ്. സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകരെന്നും സര്‍ക്കാര്‍ നല്‍കുന്ന അപ്പക്കഷണം

പ്രതീക്ഷിച്ചിരിക്കുകയാണ് ഇക്കൂട്ടരെന്നും കെ എം അഭിജിത് വിമര്‍ശിച്ചു. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക രംഗത്തുനിന്ന് വേണ്ടത്ര പ്രതിഷേധം ഉയരുന്നില്ല എന്നാരോപിച്ചാണ് കെഎസ്യുവിന്റെ രൂക്ഷ വിമര്‍ശനം.അക്രമസംഭവങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ തിരിച്ചടിക്കാന്‍ കെഎസ്യു തയ്യാറാണെന്നും കെ എം അഭിജിത് പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കില്‍ ജീവന്‍ കളയാനും കെഎസ്യു പ്രവര്‍ത്തകര്‍ തയ്യാറാണ്. കാസര്‍കോട് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ കൃപേഷിന്റേയും ശരത് ലാലിന്റേയും സഹോദരിമാരുടെ പഠനച്ചെലവ് കെഎസ്യു ഏറ്റെടുക്കുമെന്നും കെ എം അഭിജിത് പറഞ്ഞു.

Top