കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് കേള്‍ക്കുന്ന കണ്ണൂരില്‍ നിന്നുള്ള റഷീദ് വി.പിയെ പരിചയപ്പെടാം

കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ് പ്രഖ്യാപിച്ചു. ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി കണ്ണൂരില്‍ നിന്നുള്ള റഷീദ് വി.പി യുടെ പേരാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇതിനു മുന്നോടിയായ് ഐ ഗ്രൂപ്പ് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണവും ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 20 മുല്‍ 24 വരെ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ മറ്റു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങള്‍ നടന്നു വരുന്നതേയുള്ളൂ. മികച്ച പ്രാസംഗികനും നിലവില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ റഷീദ് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പാര്‍ട്ടി വേദികളില്‍ തീപ്പൊരി പ്രസംഗം കാഴ്ചവെച്ച് യുവ ഹൃദയങ്ങള്‍ കീഴടക്കിയ ചെറുപ്പക്കാരനാണ്. ഇത് തനിക്ക് തെരഞ്ഞെടുപ്പ് ഗോദയില്‍ ഗുണം ചെയ്യുമെന്നാണ് അദ്ദേഹം കരുതുന്നത്.

കണ്ണൂര്‍ ജില്ലയിലെ മലയോര കുടിയേറ്റ ഗ്രാമമായ ചെറുപുഴയില്‍ കുടിയേറ്റകര്‍ഷക കുടുംബത്തില്‍ ഹംസ – മറിയം ദമ്പതികളുടെ രണ്ടാമത്തെ മകനാണ് റഷീദ് വിപി. കന്നടയും കൈരളിയും കൈ കോര്‍ക്കുന്ന കുടക് അതിര്‍ത്തിയിലെ കര്‍ണ്ണാടക വനാതിര്‍ത്തിയിലേക്ക് കാട് വെട്ടിത്തെളിച്ച് 1946 ല്‍ കുടിയേറുകയും മലയോര മണ്ണില്‍ മനുഷ്യവാസം സാധ്യമാക്കാന്‍ അത്യധ്വാനം നടത്തുകയും ചെയ്ത ഇളം തോട്ടത്തില്‍ കമാല്‍ എന്ന മനുഷ്യന്റെ കൊച്ചുമകന്‍. ദേശീയ പ്രസ്ഥാനത്തിന്റെ പതാകവാഹകനായി കമ്മ്യൂണിസ്റ്റ് ചെങ്കോട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത, റോഡും പാലവുമില്ലാത്ത കാലത്ത് കുത്തിയൊലിച്ചൊഴുകുന്നു കാവേരിയുടെ കൈവഴിയായ കാര്യങ്കോട് പുഴയില്‍ ആദ്യമായി കൂടിയേറ്റ ജനതയ്ക്ക് കൈത്താങ്ങായി പാണ്ടി കടത്ത് കൊണ്ടുവരുന്നതില്‍ തുടങ്ങി ഒരു നാടിന്റെ എല്ലാ ജനകീയ വിഷയങ്ങളിലും സക്രിയമായ ഇടപെട്ട ഒരു സാധാരണ പൊതുപ്രവര്‍ത്തകന്റെ പാരമ്പര്യമായിരുന്നു അദ്ദേഹത്തിന്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഴാം ക്ലാസ്സ് വരെ JMUP സ്‌കൂളിള്‍ പ്രാഥമിക വിദ്യാഭ്യാസം, തുടര്‍ന്ന് ചെരുപൂഴ സെന്റ് മേരീസ് ഹൈസ്‌കൂളില്‍. പൊതു പ്രവര്‍ത്തന രംഗത്ത് തുടക്കം തലശ്ശേരി രൂപതയുടെ കീഴില്‍ ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ADSU വില്‍ (ആന്റി ഡ്രഗ്ഗ് സ്റ്റുഡന്റ് സ് യൂണിയന്‍ ) ചെറുപുഴ മേഘല പ്രസിഡണ്ടായി. മലയോര മേഘലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിക്കെതിരെ ജാഥകളും ക്യാമ്പയിനിംഗുകളും സംഘടിപ്പിച്ച് ശ്രദ്ധ നേടി. ADSO യുടെ മികച്ച പ്രവര്‍ത്തകനായും തിരഞ്ഞെടുക്കപ്പെട്ടു. ഉറച്ച രാഷ്ട്രീയ ബോധമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്ന് പാര്‍ട്ടി വേദികളിലെ പ്രസംഗങ്ങളും പരിപാടികളിലെ സംഘാടന മികവുംകൂടി 2004 ല്‍ കാക്കയംചാല്‍ കലാവേദിയുടെ പ്രഥമ ബാലവേദി പ്രസിഡണ്ട് എന്ന നിലയില്‍ രാഷ്ട്രീയ രംഗത്ത് ചുവടുവയ്പ്പ് നടത്തി. 2005 ല്‍ KSU യൂണിറ്റ് രൂപീകരിച്ച് യൂണിറ്റ് പ്രസിഡന്റായി സംഘടനാ പ്രവര്‍ത്തനം നടത്താന്‍ വേണ്ടിയുള്ള ലക്ഷ്യത്തോടെ . ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം വയക്കര HSS ല്‍ വയക്കര്‍ യൂണിറ്റ് പ്രസിഡണ്ടായി. സൂളിലെ അവകാശ സമരങ്ങളുടെ മുന്നണി പ്പോരാളിയായി പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക്. ബ്ലോക്കില്‍ KSU നേത്യത്വം ഏറ്റെടുത്ത് സംഘര്‍ഷഭരിതമായ കാലാവസ്ഥയിലും ചെറുപ്രായത്തില്‍ മികച്ച നേതൃത്വം നല്‍കി മേഘലയിലെ മറ്റ് കലാലയങ്ങളിലെയും KSU യൂണിറ്റുകള്‍ ശക്തമാക്കുകയും നല്ലൊരു നേതൃത്വത്തെ ഏകോപിപ്പിക്കുകയും ചെയ്തു.

മേഖലയിലെ SFI മുന്നേറ്റത്തെ ചെറുക്കുകയും പെരിങ്ങോം, വയക്കര സൂളുകളില്‍ മുന്നണിയായും പുളിങ്ങോം, തിരുമേനി തുടങ്ങി മലയോരത്തെ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ KSU ഒറ്റയ്ക്കും വിജയം നേടിയത് ആ കാലഘട്ടത്തിലാണ്. വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന ബസ് തൊഴിലാളികള്‍ക്കെതിരെ യാത്രാവകാശത്തിനു വേണ്ടി നിരന്തര സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബസ് തടയല്‍ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടയില്‍ പ്രാദേശികമായി തിരഞ്ഞെടുപ്പ് വേദികളിലും പാര്‍ട്ടി യോഗങ്ങളിലും പ്രാസംഗികന്‍ എന്ന നിലയിലും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. ഹൈബി ഈഡന്റെ നേത്യത്വത്തില്‍ പാഠപുസ്തക സമരം തുടങ്ങിയപ്പോള്‍ മലയോര ഠൗണുകളില്‍ വൈകുന്നേരങ്ങളില്‍ ഈ KSU ക്കാരന്റ ശബ്ദവും നിരന്തര പ്രകടനങ്ങളിലൂടെ ഉയര്‍ന്നു. സമീപത്തെ പാര്‍ട്ടി ഗ്രാമങ്ങളില്‍ KSU രൂപീകരിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമങ്ങളും ഭീഷണികളും നേരിട്ടു. ഇതിനിടയില്‍. പാടിയേട്ടുചാലില്‍ 600 ല്‍ അധികം പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് നടന്ന KSU ബ്ലോക്ക് സമ്മേളനത്തില്‍ പങ്കെടുത്ത അന്നത്തെ MLA ആയിരുന്ന K സുധാകരന്റെ ശ്രദ്ധയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ നേത്യത്വ പാഠവത്തെക്കൂറിച്ച് ശ്രദ്ധയില്‍ പെടുത്തുന്നു. സമ്മേളനത്തിലെ സംഘാടന മികവ് എടുത്തു പറയുകയും പ്രാസംഗംത്തെ പ്രശംസിക്കുകയും ചെയ്ത ശ്രീ K സുധാകരനുമായുള്ള പിന്നീടുള്ള അടുപ്പമാണ് ജില്ലാ നേതൃ രംഗത്തേക്ക് റഷീദിനെ കൈ പിടിച്ചുയര്‍ത്തിയത്. വീട്ടിലെ സാമ്പത്തിക സാഹചര്യം ഉന്നത വിദ്യാഭ്യാസത്തിന് തടസ്സമായി നിന്നത് നേതാക്കള്‍ K സുധാകരന്റെ ശ്രദ്ധയില്‍ പെടുത്തുകയും അദ്ധേഹത്തിന്റെ നിര്‍ദ്ദേശാനുസരണം 2007 ല്‍ കണ്ണൂര്‍ SN കോളേജില്‍ ഫിസിക്‌സ് വിദ്യാര്‍ത്ഥിയായി ഉപരി പഠനം തുടരുകയും ചെയ്തു അന്നു തൊട്ട് രാഷ്ട്രീയത്തിലും ജീവിതത്തിലും സംരക്ഷകനായത് ശ്രീ K സുധാകരനാണ്.

Top