കെ.എസ്.യു തെരഞ്ഞെടുപ്പില്‍ അവിശ്വസനീയമായ ചരടുവലികള്‍; എസ്.എഫ്.ഐക്കാരെയും എം.എസ്.എഫ്കാരെയും സംഘടനയില്‍ ചേര്‍ത്ത് സ്ഥാനാര്‍ത്ഥിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യിപ്പിച്ചു

കെ.എസ്.യു സംഘടന തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയില്‍ ചരിത്രത്തിലെ ഏറ്റവും വിചിത്ര കൂട്ട്‌കെട്ട്. എ ഗ്രൂപ്പ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത നോയല്‍ ടോമിന്‍ ജോസഫ് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ മെമ്പര്‍ഷിപ്പ് ചേര്‍ത്തിരിക്കുന്നതില്‍ ഭൂരിപക്ഷവും എസ്. എഫ്. ഐ, എ.ബി.വി.പി, എം എസ്, എഫ് അംഗങ്ങളാണ്. അതില്‍ ഏറ്റവും രസകരമായ കാര്യം ഇവരില്‍ അഞ്ച് പേര്‍ക്ക് കെ.എസ്.യു സജീവ അംഗത്വം ലഭിക്കുകയും ചെയ്തു എന്നതാണ് . ഇവര്‍ കഴിഞ്ഞ ദിവസം നടന്ന സംഘടന തിരഞ്ഞെടുപ്പില്‍ നോയലിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.

എസ്.എഫ്.ഐ പ്രവര്‍ത്തകരായ സി.കെ റംഷീദ്, സ്‌പോര്‍ട്‌സ് ക്യാപ്റ്റനായ ബെന്നറ്റ് പി. ബേബി, എ.ബി.വി.പി നേതാവായ വിഷ്ണു പി.കെ, എം.എസ്.എഫ് നിയോജക മണ്ഡലം ഭാരവാഹി അജ്‌നാസ്, പ്രവര്‍ത്തകനായ റിസ്വാന്‍ മുഹമ്മദ് എന്നിവരാണ് കെ.എസ്.യു ഇലക്ഷനില്‍ വോട്ട് അവകാശം ലഭിച്ചത്. ഇവര്‍ക്കെതിരെ അവരുടെ സംഘടനകള്‍ നടപടിയെടുക്കാത്തത് നേതൃത്വം അറിഞ്ഞുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണിത് എന്നത് ശരിവക്കുന്നു. ഇതിനെതിരെ കെ.എസ്.യു അംഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നോയല്‍ പീപ്പിള്‍സ് കോളേജ് മുന്നാടില്‍ വ്യാജ ടി.സി ഉപയോഗിച്ചാണ് അഡ്മിഷന്‍ വാങ്ങിയത് എന്ന ഗുരുതരമായ ആരോപണവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടക ലോ യൂണിവേര്‍സിറ്റിക്ക് കീഴിലുള്ള സുള്ള്യയിലെ രണ്ടാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയാണ് നോയല്‍. ഒരേ സമയം രണ്ട് റെഗുലര്‍ ബിരുദങ്ങള്‍ ചെയ്യാന്‍ പാടില്ലന്ന യു. ജി.സി നിയമം കാറ്റില്‍ പറത്തിയാണ് നോയല്‍ എല്‍.എല്‍.ബിക്ക് ഒപ്പം മുന്നാട് അഡ്മിഷന്‍ വാങ്ങിയത്. എല്‍.എല്‍.ബി പഠനം ഉപേക്ഷിച്ചാണ് 2016 ആഗസ്റ്റില്‍ മുന്നാട് അഡ്മിഷന്‍ എടുത്തതെന്ന് വാദിക്കുന്ന നോയല്‍ 2016 ഡിസംബറില്‍ നടന്ന എല്‍.എല്‍.ബി പരീക്ഷ എഴുതിയതിന്റെ മാര്‍ക്ക് ലിസ്റ്റ് വെളിയില്‍ വന്നിട്ടുണ്ട്. മുന്നാട് നേരായ വഴിയില്‍ അഡ്മിഷന്‍ ലഭിക്കില്ലാത്ത നോയല്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന ഗുരുതര ആരോപണമാണ് ഇത് ശരിവയ്ക്കുന്നത്. നോയലിനെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടാകുന്നില്ലെന്ന പരാതി എതിര്‍ വിഭാഗത്തിനുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ കെ.എസ്.യു അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയേയാണ് ഈ ആരോപണങ്ങളിലൂടെ നേരിടുന്നത്.

Top