![](https://dailyindianherald.com/wp-content/uploads/2016/10/KSU-STRIKE-self.png)
കൊച്ചി:നെറികേടുകളുടെ കളിക്കളമാണ് കേരളരാഷ്ട്രീയം.പ്രധാനം കോണ്‍ഗ്രസും എന്ന ആരോപണം നിലനില്‍ക്കുന്നു.കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആദര്‍ശത്തിന്റെ വിത്തുകള്‍ പാകിയ മനുഷ്യന്‍;കെഎസ്‌യുവിന്റെ സ്ഥാപക നേതാക്കളില്‍ ഒരുവനായ ആദര്‍ശം ജീവിതമാക്കിയ എം എ ജോണിന്റെ ആദ്മാവ് തേങ്ങുന്നുണ്ടാവും ഇപ്പോഴത്തെ കെ.എസ് യുവിന്റെ ഇരുണ്ട മുഖം കണ്ടിട്ട്.സ്വാശ്രയ കോളജുകളിലും പഠിപ്പു മുടക്ക് സമരത്തിന് കെഎസ്‌യുവിന്റെ ഇരട്ടത്താപ്പ് നടന്നിരിക്കുന്നു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം തരപ്പെടുത്തിയ അമൃത മെഡിക്കല്‍ കോളജില്‍ ഒരു ദിവസം പോലും കെഎസ്‌യുവിന്റെ പഠിപ്പുമുടക്കുമായില്ല . മുന്‍ ലീഗ് മന്ത്രിമാരായ എം കെ മുനീറിന്റെ മകന്‍ പഠിക്കുന്ന പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജിലും കെഎസ്‌യു പഠിപ്പു മുടക്കിയിട്ടില്ല.പി കെ അബ്ദുറബ്ബിന്റെ മകന്‍ പഠിക്കുന്ന തൃശ്ശൂര്‍ അമലയിലും ക്ലാസുകള്‍ പതിവ് പോലെ നടന്നു. യുവ എംഎല്‍എമാര്‍ക്കൊപ്പം ആദ്യദിനം സത്യാഗ്രഹമിരുന്ന ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്റെ മകള്‍ പഠിക്കുന്ന പാലക്കാട് കരുണയിലും കെഎസ്‌യു സമരം നടത്തിയില്ല .കെഎസ്‌യു, സ്വാശ്രയ സമരത്തിന്റെ പേരില്‍ നിഷേധിക്കുന്നത് പാവപ്പെട്ട സ്ക്കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസം.ഇങ്ങനെ നേതാക്കളുടേയും പണക്കാരുടേയും മക്കള്‍പഠിക്കുന്ന സംസ്ഥാനത്തെ ഇരുപത്തിയൊന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും നടത്താത്ത പഠിപ്പുമുടക്കാണ് രണ്ടുദിവസം കേരളത്തിലെ സര്‍ക്കാര്‍ സ്ക്കൂളുകളിലെ കുട്ടികളില്‍ കെഎസ്‌യു കെട്ടിയേല്‍പ്പിച്ചത്.
സ്വാശ്രയ കോളജുകളിലെ സീറ്റുകളിലെ ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയസമരം പൊലിപ്പിക്കാന്‍ കെഎസ്‌യുവിനു വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി പി സി വിഷ്ണുനാഥാണ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്. ആ പഠിപ്പുമുടക്കു സമരം നടന്നത് ദരിദ്രന്റെയും ദളിതന്റെയും കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്ക്കൂളുകളില്‍ മാത്രം. ഒറ്റ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും സമരത്തിന് അനുകൂലമായി ഒരു മുദ്രാവാക്യം പോലും മുഴക്കാന്‍ കെഎസ്‌യുവിനു കഴിഞ്ഞില്ല.പ്രസിദ്ധീകരണത്തിന് എന്ന തലക്കെട്ടിൽ പറന്നെത്തിയ ഒരു പത്രക്കുറിപ്പ് ഇതോടൊപ്പമുണ്ട്.
സംഘടനാസംവിധാനം നിലവില്‍ വന്നിട്ടില്ലാത്തതുകൊണ്ട് പഠിപ്പുമുടക്കിന് സജ്ജമായിട്ടില്ലെന്നും സ്വാശ്രയമെഡിക്കല്‍ കോളജുകളുടെ കാര്യം ഓര്‍ത്തില്ലെന്നുമായിരുന്നു പിരിച്ചുവിട്ട സംസ്ഥാനകമ്മിറ്റിയിലെ ഒരു ഭാരവാഹിയുടെ പ്രതികരണം .