പിപി ദിവ്യക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് KSU നേതാവ് ഷമ്മാസ്. ദിവ്യയുടെ വരുമാനം കൃഷി, 11 കോടിയുടെ കരാര്‍ നല്‍കിയതില്‍ ദുരൂഹത.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്ന്
കെഎസ്‌യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന് കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് ഷമ്മാസ് ആരോപിച്ചു. ദിവ്യയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും ഭൂമി രേഖയില്‍ വരുമാനം കൃഷി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിവ്യക്കെതിരെ വിജിലസില്‍ പരാതി നല്‍കുമെന്നും ഷമ്മാസ് പറഞ്ഞു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഒട്ടുമിക്ക നിര്‍മ്മാണ കരാറുകളെല്ലാം ലഭിച്ചിരിക്കുന്നത് കണ്ണൂര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്കാണ്. 10.47 കോടിയുടെ കരാറാണ് നല്‍കിയിരിക്കുന്നത്. കരാറുകളെല്ലാം നല്‍കിയത് നേരിട്ടാണ്. കളക്ടറാണ് നിര്‍മ്മിതി കേന്ദ്ര ചെയര്‍മാന്‍. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ താന്‍ പ്രത്യേകിച്ച് ഒരു ആരോപണം ഉന്നയിക്കേണ്ടതില്ലല്ലോയെന്നും ഷമ്മാസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിര്‍മ്മിതി കേന്ദ്ര നേരിട്ടല്ല പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും പി പി ദിവ്യയുടെ ബിനാമി കമ്പനിയായ ‘കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് ആണ് നിര്‍മിതി കേന്ദ്രയ്ക്ക് നല്‍കിയ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. അരുണ്‍ കെ വിജയന്‍ കളക്ടര്‍ ആയ ശേഷം മാത്രം 5.25 കോടിയുടെ കരാര്‍ നല്‍കിയതില്‍ സംശയമുണ്ടെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

കഴിഞ്ഞ ദിവസവും ഷമ്മാസ് പി പി ദിവ്യക്കെതിരെ സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ഷമ്മാസ് തെളിയിക്കണമെന്നും ഇല്ലെങ്കില്‍ നിയമ നടപടിയുമായി സ്വീകരിക്കണമെന്നും പി പി ദിവ്യ പറഞ്ഞിരുന്നു.

Top