അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലും: കടിക്കാന്‍ വരുന്ന പട്ടിയെ നേരിടുന്നത് സത്യവാങ്മൂലം അനുസരിച്ചാണോയെന്ന് മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം :തെരുവു നായ വിഷയത്തില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. നായ്ക്കളെ കൊല്ലില്ലെന്ന സുപ്രീം കോടതിയിലെ നിലപാട് നിയമക്കുരുക്ക് ഒഴിവാക്കാനാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കി.തെരുവുനായ്ക്കളെ കൊല്ലില്ലെന്ന നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത് നിയമ കുരുക്കൊഴിവാക്കാനാണെന്ന് മന്ത്രി പറഞ്ഞു.

അപകടകാരികളായ നായ്ക്കളെ കൊല്ലുന്നത് നിയമം അനുവദിക്കുന്നുണ്ട്. കടിക്കാന്‍വരുന്ന പട്ടിയെ നേരിടുന്നത് സത്യവാങ്മൂലം അനുസരിച്ചാണോ എന്നും മന്ത്രി പരിഹാസരൂപേണ ചോദിച്ചു.തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. തെരുവുനായ്കളുടെ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നായ്ക്കളെ കൊല്ലില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത് വലിയ വിവാദമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനുഷ്യനെ ആക്രമിക്കുന്ന അപകടകാരികളായ തെരുവുനായകളെ കൊല്ലാമെന്ന പ്രഖ്യാപനത്തിനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നടത്തിയ ശേഷമാണ് ഇതിനെതിരായ സത്യവാങ്മൂലം സമര്‍പ്പിച്ചത്.തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.തെരുവുനായ്ക്കളെ കൊല്ലുന്ന കാര്യത്തെക്കുറിച്ച് പരാമര്‍ശിക്കാതെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് വിമര്‍ശനം വരുത്തിവച്ചിരുന്നു.

മൃഗസ്‌നേഹികളെന്ന് അവകാശപ്പെടുന്നവരുടെ ലക്ഷ്യം സമൂഹത്തിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയുമല്ലെന്ന് അവര്‍ നടത്തുന്ന പ്രസ്താവനകളില്‍നിന്ന് വ്യക്തമാണെന്ന് കെ.ടി ജലീല്‍ നേരത്തെ ആരോപിച്ചിരുന്നു. മനുഷ്യരുടെ ജീവനാണ് ഏറ്റവും പ്രധാനം. അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും യാതൊരു വിട്ടുവീഴ്ചയും വരുത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കുന്നുണ്ട്. എന്നാല്‍ വന്ധ്യംകരണം ഫലപ്രദമല്ലെന്നാണ് വ്യക്തമാക്കുന്നത്. നായക്കളെ കൊല്ലുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന സ്ഥിതിയിലെത്തിയെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.

Top