ഏജന്റുമാരുടെ തട്ടിപ്പിനിരയായി; മൂന്നു മാസമായിട്ടും മോചനമില്ലാതെ ജിദ്ദയിലെ തടവിൽ മൂന്നു മലയാളി നഴ്സുമാർ

കോട്ടയം: ഏജന്റുമാര്‍ നല്‍കിയ വ്യാജ തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടിയ കോട്ടയം ജില്ലക്കാരായ മൂന്ന് നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍. പുതുപ്പള്ളി, കറുകച്ചാല്‍, വാഴൂര്‍ സ്വദേശിനികളാണ് ഏജന്റുമാരുടെ തട്ടിപ്പില്‍ പെട്ട് മൂന്നുമാസത്തോളമായി ജിദ്ദയിലെ തായിഫ് ജയിലില്‍ കഴിയുന്നത്.

വീട്ടുകാരില്‍ പലരും ഇവര്‍ ജയിലിലാണെന്ന വിവരം ഇനിയും അറിഞ്ഞിട്ടില്ല. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലിക്കായി നാട്ടില്‍ നിന്ന് സ്വകാര്യ ട്രാവല്‍ ഏജന്റുമാരാണു മൂന്നു പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ജോലിക്കു കയറിയശേഷം സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യല്‍റ്റിയില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ഇതു വ്യാജമാണെന്ന് കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നു മാസമായിട്ടും ഇവരുടെ മോചനത്തിന് നടപടിയായില്ല. സൗദി പൊതുമാപ്പ് ആനുകൂല്യം മുതലാക്കി നാട്ടിലേക്കു തിരികെപ്പോരാന്‍ ശ്രമിച്ചെങ്കിലും കേസുള്ളതിനാല്‍ സാധിച്ചിട്ടില്ല. നഴ്‌സുമാരുടെ മോചനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ഇതുവരെ നടപടികള്‍ എങ്ങുമെത്തിയില്ലെന്നാണു നാട്ടിലെ ബന്ധുക്കളുടെ പരാതി.

സമാന കേസില്‍ ഒരു മാസത്തോളം തടവില്‍ കഴിഞ്ഞശേഷം ചില മലയാളി നഴ്‌സുമാര്‍ പുറത്തിറങ്ങിയിരുന്നു. എന്നിട്ടും കോട്ടയം സ്വദേശിനികളുടെ മോചനം വൈകുകയാണ്. രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ സൗദിയിലേക്കു പോയത്.

Top