കോട്ടയം: സഹോദരിയുടെ വീട്ടിലെ കുടുംബപ്രശ്‌നംപരിഹരിക്കാന്‍ സഹോദരങ്ങള്‍ വിളിച്ച ഓട്ടംപോയി തലക്കടിയേറ്റ ഓട്ടോഡ്രൈവറെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടത്തെി. സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. ആര്‍പ്പൂക്കര തൊമ്മന്‍കവല വടക്കേരിക്കുന്നേല്‍ വി.ടി. ഔസേപ്പിന്റെ മകന്‍ സജുവാണ് (35) മരിച്ചത്. വെട്ടേറ്റ സഹോദരങ്ങളായ തൊമ്മന്‍കവല വലിയവെളിച്ചം വീട്ടില്‍ കൊച്ചുമോന്‍ (45), സഹോദരന്‍ ചാണ്ടി (40) എന്നിവരെ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. പുലിക്കുട്ടിശേരി ചാമത്തറഭാഗത്ത് താമസിക്കുന്ന സഹോദരി തങ്കമ്മയുടെ കുടുംബപ്രശ്‌നം പരിഹരിക്കാന്‍ കൊച്ചുമോനും ചാണ്ടിയും സജുവിന്റെ ഓട്ടോയില്‍ എത്തുകയായിരുന്നു. ആര്‍പ്പൂക്കരയില്‍നിന്ന് ചാമത്തറയിലേക്ക് ഓട്ടോയില്‍പോയ സംഘം തങ്കമ്മയുടെ വീട്ടിലത്തെി തര്‍ക്കം പരിഹരിക്കുന്നതിനിടെയായിരുന്നു ആക്രമം. ചാണ്ടിക്കും കൊച്ചുമോനും വെട്ടേല്‍ക്കുകയായിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന സജുവിന്റെ തലക്കടിയേറ്റ് പുറത്തിറങ്ങി ഓടുകയായിരുന്നു. ഓട്ടത്തിനിടെ കാല്‍വഴുതി സമീപത്തെ തോട്ടില്‍വീണുവെന്നാണ് കരുതുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ വെസ്റ്റ് പൊലീസാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കാണാതായ സജുവിനുവേണ്ടി ആര്‍പ്പൂക്കരയില്‍നിന്ന് എത്തിയ നാട്ടുകാരും പിന്നീട് രാത്രി ഒന്നിന് അഗ്‌നിശമനസേനയും ചേര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. തിങ്കളാഴ്ച രാവിലെ 8.30ന് മീനച്ചിലാറിന്റെ സമീപത്തെ തോട്ടില്‍നിന്നും നാട്ടുകാര്‍ മൃതദേഹം കണ്ടത്തെുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തത്തെി പരിശോധന നടത്തി. തലക്കേറ്റക്ഷതവും ശരീരത്തിലെ മുറിവുമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. കുടുംബപ്രശ്‌നം പരിഹരിക്കാന്‍ ഞായറാഴ്ച രാത്രി മുതല്‍ തങ്കമ്മയുടെ ചാമത്തറവീട്ടിലേക്ക് നിരവധിപേര്‍ എത്തിയിരുന്നു. ഇവര്‍ തമ്മിലുള്ള ബഹളത്തിനും വാക്കേറ്റത്തിനുമൊടുവില്‍ വെട്ടേറ്റവരും തലക്കടിയേറ്റ ഓട്ടോഡ്രൈവര്‍ സജുവും വീട്ടില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അയല്‍വാസികളടക്കമുള്ളവര്‍ക്ക് അറിയില്ല. കുടുംബപ്രശ്‌നമായതിനാല്‍ പലരും പ്രശ്‌നത്തില്‍ ഇടപെടാതെ മാറിനില്‍ക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്:എല്‍സമ്മ. ഭാര്യ: ജോമോള്‍, മകള്‍:ജോസിയ (അഞ്ച്വയസ്സ്). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വില്ലൂന്നി സെന്റ് സേവ്യഴ്‌സ് പള്ളി സെമിത്തേരിയില്‍. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. കുടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പതിവുപോലെ ഓട്ടം കഴിഞ്ഞ് ഞായറാഴ്ച രാത്രി വീട്ടിലത്തെി കുളികഴിഞ്ഞ് ചോറുണ്ണാന്‍ ഇരുന്നപ്പോള്‍ അയല്‍വാസികളായ തൊമ്മന്‍കവല വലിയവെളിച്ചം കൊച്ചുമോന്റെയും ചാണ്ടിയുടെയും വിളിയത്തെി. ചാമത്തറയിലെ സഹോദരി തങ്കമ്മയുടെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. അപ്പോള്‍ സമയം രാത്രി ഒമ്പതായിട്ടുണ്ടാവും. ചോറുണ്ടിട്ട് പോകാമെന്ന് ഭാര്യ ജോസിയ നിര്‍ബന്ധിച്ചെങ്കിലും ഉടന്‍വരാമെന്ന് പറഞ്ഞ് അവര്‍ക്കൊപ്പം പോവുകയായിരുന്നു. സഹോദരിയുടെ വീട്ടിലെ കുടുംബപ്രശ്‌നമുണ്ടെന്ന കാര്യംപോലും സജുവിന് അറിയില്ലായിരുന്നു യാത്ര. വെട്ടേറ്റ സംഭവത്തെക്കുറിച്ച് വീട്ടുകാര്‍ ഏറെവൈകിയാണ് അറിഞ്ഞത്. തലക്കടിയേറ്റ സജു തോട്ടില്‍ ചാടിയെന്ന് വെട്ടേറ്റ ചാണ്ടി പറഞ്ഞെങ്കിലും ആരും ഗൗരവമായി എടുത്തില്ല. പിന്നീട് രാത്രി 11ന് സംഭവങ്ങളെക്കുറിച്ച് അറിഞ്ഞ സജുവിന്റെ സുഹൃത്തുക്കളായ സജിയുടെയും വിനോദിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍നടത്തി. ഇവര്‍ അഗ്‌നിശമനസേനയെ വിളിച്ചുവരുത്തി തോടും പരിസരപ്രദേശങ്ങളും പരതിയെങ്കിലും കണ്ടത്തൊനായില്ല. സംഭവം നടന്ന് ഒന്നരമണിക്കൂറിനുശേഷമാണ് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയത്. സംഭവം നടന്ന ഒമ്പതരക്ക് തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ജീവന്‍രക്ഷിക്കാനാവുമെന്ന് സൃഹുത്തുക്കള്‍ പറഞ്ഞു. പലഹാരവുമായി സ്ഥിരം ഓട്ടംപോകുന്നതിനാല്‍ സ്റ്റാന്‍ഡില്‍കിടന്നുള്ള ഓട്ടം കുറവയായിരുന്നു. വീട്ടില്‍ നിര്‍മിക്കുന്ന സോഡായും കടകളില്‍ എത്തിച്ചിരുന്നു. സമയംനോക്കാതെ ആരുവിളിച്ചാലും ഓട്ടംപോകുന്ന സജു നിര്‍ധനകുടുംബത്തിന്റെ ഏകആശ്രയമായിരുന്നു.