
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്ത്രീകളുടെ മനസു രാഷ്ട്രീയത്തിനു അനുകൂലമാക്കാൻ കോൺഗ്രസും സിപിഎമ്മും ആരംഭിച്ച ജനശ്രീയ്ക്കും കുടുംബശ്രീയ്ക്കും ബദലായി, സ്ത്രീ കൂട്ടായ്മായായ ആക്ഷയ ശ്രീയുമായി ആർഎസ്എസ്. സ്ത്രീകളുടെ സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് ആർഎസ്എസിന്റെ രാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ആർഎസ്എസിന്റെ സംഘടനാ പ്രവർത്തന ചരിത്രത്തിൽ സ്ത്രീകളെ പങ്കെടുപ്പിക്കാറില്ലെങ്കിലും, ഇത് ആദ്യമായാണ് സ്ത്രീകൾക്കു വേണ്ടി മാത്രമായി ആർഎസ്എസ് സംഘടന ആരംഭിക്കുന്നത്.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആർഎസ്എസിനു കൂടുതൽ വളർച്ചയുണ്ടാക്കണമെങ്കിൽ സ്ത്രീകളെ കൂടുതലായി ആകർഷിച്ചേ മതിയാവൂ എന്നു തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നയം മാറ്റം. നിലവിലെ സാഹചര്യത്തിൽ ആർഎസ്എസിനു രാഷ്ട്രീയമായ നിലനിൽപ്പുണ്ടാകണമെങ്കിൽ ഇത്തരത്തിൽ കുടുംബങ്ങളുമായി കൂടുതൽ സൗഹൃദം സൃഷ്ടിക്കുകയും വേണം. ഇതാണ് ഇപ്പോൾ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറി ചിന്തിക്കാൻ ആർഎസ്എസിനെ പ്രേരിപ്പിച്ചിരിക്കുന്നതൊണ് സൂചന ലഭിക്കുന്നത്.
അഞ്ചു മുതൽ പത്തു വരെ സ്ത്രീകളുടെ കൂട്ടാമയ രൂപീകരിച്ചു സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ആർഎസ്എസ് തയ്യാറാക്കിയിരക്കുന്നത്. രണ്ടു സ്വകാര്യ ബാങ്കുകളും, ഒപ്പം പ്രധാനമന്ത്രിയുടെ സാമ്പത്തിക സഹായ പദ്ധതിയുമായാണ് ഇപ്പോൾ ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ കൂടുതലായി സ്ത്രീകളെ സംഘടനയിലേയ്ക്കു അടുപ്പിക്കാം എന്ന പ്രതീക്ഷയിലാണ് ആർഎസ്എസ്.