മാളൂട്ടിയിലെ കുളിമുറി രംഗം ചോർന്നു; ചോർന്നത് ഉർവശിയുടെ രംഗങ്ങൾ: പരാതിയുമായി താരം രംഗത്ത്

സിനിമാ ഡെസ്‌ക്

കൊച്ചി: കാൽനൂറ്റാണ്ടു മുൻപു മലയാളത്തിൽ ചിത്രീകരിച്ച സിനിമയിലെ കുളിമുറി രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉർവശിയും ജയറാമും ഉൾപ്പെട്ട അശ്ലീല രംഗങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. മലയാള നടന്റെയും നടിയുടെയും ചൂടൻരംഗം എന്ന പേരിലാണ് വീഡിയോ വാട്‌സ്ആപ്പിലൂടെ കൈമറിയുന്നത്. മലയാളത്തിലെ ഒരു പ്രമുഖ നടനും നടിയും കുളിമുറിയിൽ നില്കുന്നതാണ് വീഡിയോയിലുള്ളത്. ആരുടെയൊക്കെയോ ശബ്ദം വീഡിയോയിൽ അവ്യക്തമായി കേൾക്കാം. ഭരതൻ സംവിധാനം ചെയ്ത മാളൂട്ടിയിൽ ജയറാമിന്റെയും ഉർവശിയുടെ കുളിമുറിയിലെ സീനാണ് മൊബൈലിൽനിന്നു മൊബൈലിലേക്ക് പറക്കുന്നത്. സിനിമയിൽ നിന്നു വെട്ടിമാറ്റിയ സീനുകൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഉർവശി അടുത്ത ദിവസം തന്നെ പരാതിയുമായി രംഗത്ത് വരുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1992ലാണ് മാളൂട്ടി പുറത്തിറങ്ങിയത്. ഭരതൻ സംവിധാനലിറങ്ങിയ ചിത്രം അന്ന് തിയറ്ററുകളിൽ തകർത്തോടിയിരുന്നു. ദമ്പതികളുടെ മകൾ കുഴൽക്കിണറിൽ വീഴുന്നതും പിന്നീട് അതിസാഹസികമായി രക്ഷപ്പെടുത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ജയറാമും ഉർവശിക്കുമൊപ്പം ബേബി ശ്യാമിലിയുമാണ് പ്രധാന റോളിലെത്തിയത്. ജോൺസൺ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്നവരെല്ലാം പ്രഗത്ഭരായിരുന്നു.

ചിത്രത്തിൽ ഉണ്ണികൃഷ്ണനും (ജയറാം) രാജിയും (ഉർവ്വശി) കുളിമുറിയിൽ പ്രണയസല്ലാപം നടത്തുന്ന രംഗം ചിത്രീകരിച്ചിരുന്നു. അന്ന് ചിത്രീകരിച്ചതിൽ കുറെ ഭാഗം മാത്രമേ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നുള്ളു. ചിത്രത്തിൽ നിന്നും വെട്ടിമാറ്റിയ രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ അതിവേഗം പരക്കുന്നത്. ഈ രംഗങ്ങൾ പുറത്തായതെങ്ങനെയെന്ന ഞെട്ടലിലാണ് സിനിമലോകം. എഡിറ്റിംഗ് ലാബിൽനിന്നു പുറത്തായതാണ് ഈ രംഗമെന്നാണ് സൂചന.

Top