കുമാരസ്വാമി ഒരിക്കലും തന്നെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്ന് രാധിക

വാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുകയാണ്. ഇന്ത്യയൊട്ടാകെ കര്‍ണാടക തിരഞ്ഞെടുപ്പ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന ഈ അവസരത്തില്‍ കുമാരസ്വാമിയേക്കാള്‍ ഇന്ന് സെര്‍ച്ച് ലിസ്റ്റുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നത് രാധികയാണ്. കുമാരസ്വാമിയുടെ രണ്ടാമത്തെ ഭാര്യയും പ്രശസ്ത കന്നട നടിയുമാണ് രാധിക.

2000 ത്തിന്റെ തുടക്കത്തിലാണ് രാധിക കന്നട സിനിമയിലെത്തുന്നത്. 2002 ല്‍ വിജയ് രാഘവേന്ദ്രയുടെ നായികയായി ‘നിഗഗാഗി’ എന്ന സിനിമയില്‍ വേഷമിട്ടതോടെ രാധിക ശ്രദ്ധനേടി. 2006 ലാണ് രാധിക കുമാരസ്വാമിയെ വിവാഹം കഴിക്കുന്നത്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. കുമാരസ്വാമിയും രാധികയും തമ്മിലുള്ള ബന്ധം അന്ന് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. എന്നാല്‍ 2010 ലാണ് രാധിക താനും കുമാരസ്വാമിയും തമ്മില്‍ വിവാഹിതരായെന്ന് വെളിപ്പെടുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘അതേ ഞാനും കുമാരസ്വാമിയും നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായി. ഞങ്ങള്‍ക്ക് ഷാമിക എന്ന് പേരുള്ള ഒരു പെണ്‍കുഞ്ഞും പിറന്നു’ രാധിക അന്ന് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

വിവാഹത്തിന് ശേഷം കുമാരസ്വാമി ഒരിക്കലും തന്നെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്നും രാധിക പറയുന്നു. ഹിന്ദു വിവാഹ നിയമം ലംഘിച്ചുവെന്നാരോപിച്ച് രാധികയും കുമാരസ്വാമിയും തമ്മിലുള്ള വിവാഹം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

അനിതയാണ് കുമാരസ്വാമിയുടെ ആദ്യഭാര്യ. രാഷ്ട്രീയത്തില്‍ കുമാരസ്വാമിയുടെ സഹയാത്രികയാണ് അനിത. തിരഞ്ഞടുപ്പ് പ്രചരണ പരിപാടികളില്‍ കുമാരസ്വാമിക്കൊപ്പം അനുഗമിക്കുക മാത്രമല്ലായിരുന്നു അനിതയുടെ ജോലി. 2008 ല്‍ മധുഗിരി അസംബ്ലിയില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച അനിത വിജയിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചിരുന്നു. അതില്‍ ചന്നപട്ടണം നിലനിര്‍ത്തി രാമനഗരയിലെ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുകയുമാണ് കുമാരസ്വാമി ചെയ്തത്. രാമനഗരയില്‍ ഇനി നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അനിതയാണ് ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി. സിനിമാതാരം നിഖില്‍ ഗൗഡയാണ് അനിത കുമാരസ്വാമി ദമ്പതികളുടെ ഏക മകന്‍.

00

Top