ഗവര്‍ണര്‍ വിളിച്ചില്ല: സര്‍ക്കാര്‍ ഉണ്ടാക്കാമെന്നറിയിച്ച് കുമാരസ്വാമി ഗവര്‍ണറെ പോയി കണ്ടു

ബംഗളൂരു: യെദ്യൂരപ്പ രാജിവച്ചതിന് പിന്നാലെ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് എച്ഡി കുമാരസ്വാമി. നേരത്തെ ഗവര്‍ണര്‍ വിളിച്ചാല്‍ സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ ഗവര്‍ണറെ കുമാരസ്വാമി രാജ്ഭവനിലെത്തി കണ്ടിരിക്കുകയാണ്. കൂടിക്കാഴ്ച്ചയില്‍ സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്നും കുമാരസ്വാമി അവകാശപ്പെട്ടിട്ടുണ്ട്. അതേസമയം 48 മണിക്കൂറിനുള്ള ഭൂരിപക്ഷം തെളിയിച്ച് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നാണ് സൂചന. യെദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെയാണ് ജെഡിഎസിന് സര്‍ക്കാരുണ്ടാക്കാന്‍ അവസരമൊരുങ്ങിയിരിക്കുന്നത്.

നേരത്തെ ശനിയാഴ്ച്ച വൈകിട്ട് 7.30ഓടെ ഗവര്‍ണറെ കാണുമെന്നായിരുന്നു കുമാരസ്വാമി അറിയിച്ചത്. എന്നാല്‍ ഗവര്‍ണര്‍ കുമാരസ്വാമിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ പ്രത്യേക സമയം അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് നേരിട്ട് കാണാന്‍ അദ്ദേഹം തീരുമാനിച്ചത്. അതേസമയം കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ 21 സത്യപ്രതിജ്ഞ ചെയ്യുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ ഇക്കാര്യം ഇരുകക്ഷികളും വ്യക്തമാക്കിയിട്ടില്ല. നേരത്തെ ബിജെപിക്ക് അനുകൂലമായെടുത്ത നടപടിയില്‍ തിരിച്ചടി നേരിട്ടതിനാലാണ് ജെഡിഎസിനെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ നേരിട്ട് വിളിക്കാത്തതെന്നാണ് സൂചന. സുപ്രീം കോടതിയില്‍ നിന്നും ഗവര്‍ണര്‍ക്ക് കടുത്ത തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഇവിടെ ജെഡിഎസിനെ പിന്തുണയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top