![](https://dailyindianherald.com/wp-content/uploads/2016/01/mar-andrews-thazhathil-e1454222200647.jpg)
ത്രിശൂര്‍ : ത്രിശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്ഡ്രൂസ് താഴത്തിലും ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് ശ്രീ.കുമ്മനം രാജശേഖരനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ഇന്ന് രാവിലെ ത്രിശൂര്‍ ആരമനയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. ആന്‍ഡ്രൂസ് പിതാവിനെ കാണുകയും പിതാവിനൊപ്പം കുമ്മനം രാജശേഖരന്‍ പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു.
അരമനയില്‍ പിതാവിനെ സന്ദര്‍ശിക്കാന്‍ കുമ്മനത്തിനൊപ്പം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേസ് ,ബി.ജെ.പി ഡല്‍ഹി സൗത്ത് ഇന്ത്യന്‍ സെല്‍ കോ .കണ്‍വീനര്‍ അഡ്വ.ജോജോ ജോസ് ,ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകര്‍ഷ്ണന്‍ ,ജില്ലാ പ്രസിഡന്റ് എ.നാഗേഷ് എന്നിവരും ഉണ്ടായിരുന്നു.ആന്ഡ്രൂസ് പിതാവുമായുള്ള കൂടികാഴ്ച്ചയില്‍ ആനുകാലിക വിഷയങ്ങള്‍ക്കൊപ്പം രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചയായി എന്നു തന്നെയാണ് സൂചന.