കൊച്ചി: സംസ്ഥാനത്തിന്റെ ഭരണം പിടിക്കാന്‍ വെള്ളാപ്പള്ളി നടേശനുമായി കൈ കോര്‍ക്കാനിറങ്ങി കൈപൊളളിയ ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് ഹിന്ദു ഏകീകരണത്തിനൊരുങ്ങുന്നു. വെള്ളാപ്പള്ളിയുടെ സമത്വ മുന്നണിയില്‍ അണിചേരാന്‍ എന്‍എസ്എസ് അടക്കമുള്ള പ്രമുഖ ഹൈന്ദവ സംഘടനകള്‍ തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ നേരിട്ട് ഹൈന്ദവ സംഘടനകളുടെ ഏകീകരണത്തിനാണ് ഇപ്പോള്‍ ബിജെപി തയ്യാറെടുക്കുന്നത്.
ബിജെഡിഎസ് എന്ന സ്വതന്ത്ര സംഘടന രൂപീകരിച്ച ശേഷം എന്‍എസ്എസ് നേതൃത്വം ബിജെപിയുമായി അകന്നതായാണ് സൂചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രഹസ്വമായി സഹായിക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി നടേശന്‍ സ്വീകരിക്കുന്നതെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തിയപ്പോള്‍ ബിജെപിയെ അപമാനിക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ചതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുഖ്യമന്ത്രി ഒഴിവാക്കുന്നതിലൂടെ ഉമ്മന്‍ചാണ്ടിയെ സഹായിച്ച വെള്ളാപ്പള്ളി ബിജെപിയുടെ പ്രതിഛായക്കു നഷ്ടമുണ്ടാക്കിയതായും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.
അതുകൊണ്ടു തന്നെ വെള്ളാപ്പള്ളിയെയും ബിജെഡിഎസിനെയും വിശ്വസിച്ചു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാന്‍ പാര്‍ട്ടിക്കു തിരിച്ചടിയുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെയാണ്ി കുമ്മനം രാജശേഖരും ആര്‍എസ്എസും നേരിട്ട് ഹിന്ദു ഏകീകരണത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇന്ന് കൊച്ചിയിലെത്തുന്ന ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവത് വിവിധ ഹൈന്ദവ സംഘടനകളുമായും നേതാക്കളുമായി വ്യക്തികളുമായും ചര്‍ച്ച നടത്തുന്നുണ്ട്. കേരളത്തിലെ ബിജെപിയുടെ സാധ്യത സംബന്ധിച്ചു കൃത്യമായ വിലയിരുത്തല്‍ നടത്തുകയാണ് മോഹന്‍ ഭഗവത്തിന്റെ ലക്ഷ്യം. ഇതിനു ശേഷം കേരളത്തില്‍ ഏതെങ്കിലും രീതിയില്‍ ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ സാധിക്കുമോ എന്നാണ് വിലയിരുത്തുന്നത്.