കുണ്ടന്നൂർ വെടിക്കെട്ട് അപകടം: പൊള്ളലേറ്റ തൊഴിലാളി മരിച്ചു; ലൈസൻസിയും സ്ഥലം ഉടമയും കസ്റ്റഡിയിൽ, കരിമരുന്ന് മിശ്രിതത്തിൽ തീ പടർന്നത് അപകട കാരണമെന്ന് നിഗമനം

തൃശൂർ: കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നയാൾ മരിച്ചു. ലൈസൻസിയും സ്ഥലം ഉടമയും കസ്റ്റഡിയിൽ .

എക്സ്പ്ലോസീവ് വകുപ്പു ചുമത്തി ലൈസൻസി ശ്രീനിവാസൻ, ഉടമ സുന്ദരാക്ഷൻ എന്നിവർക്കെതിരെയാണ് നടപടി. കാവശേരി സ്വദേശി മണിയാണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവ സമയം ഇയാൾ ഒറ്റയ്ക്കായിരുന്നു. അഞ്ചു തൊഴിലാളികളായിരുന്നു ഇവിടെ ജോലിക്കുണ്ടായിരുന്നത്. മറ്റാളുകൾ പുറത്തായതിനാൽ വൻ ദുരന്തം ഒഴിവായി. അമിട്ടിൽ നിറയ്ക്കുന്ന വെടിമരുന്ന് ഗുളികകൾ ഉണക്കാനിട്ടതിൽ തീ പടർന്നതാണ് അപകട കാരണമെന്നാണ് നിഗമനം.

Top