സിപിഐഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി; പിന്മാറ്റം വിവാദമായതോടെ

കണ്ണൂര്‍: സിപിഐഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി. രാഷ്ട്രീയ വിവാദമായതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പിന്മാറ്റം. സിഎംപി നേതാവ് സി പി ജോണ്‍ വിഷയത്തില്‍ അതൃത്പി അറിയിച്ചിരുന്നു. പിന്നാലെയാണ് പിന്മാറ്റം.

കണ്ണൂരില്‍ സിപിഐഎം അനുകൂല എംവിആര്‍ ട്രസ്റ്റിന്റെ, എംവി രാഘവന്‍ അനുസ്മരണ പരിപാടിയിലാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്നത്. എംവി രാഘവന്റെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറില്‍ മന്ത്രി വി എന്‍ വാസവന്‍, എംവി ജയരാജന്‍ എന്നിവര്‍ക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. ഒടുവില്‍ തീരുമാനം മാറ്റുകയായിരുന്നു. നാളെയാണ് എംവി രാഘവന്റെ ഒന്‍പതാം ചരമവാര്‍ഷികം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top