കാൽലക്ഷം കടന്ന് കുഞ്ഞാലിക്കുട്ടി; ലീഡ് കുറയ്ക്കാൻ ഇടതു മുന്നണി: നിരാശയിൽ ബിജെപി

പൊളിറ്റിക്കൽ ഡെസ്‌ക്

മലപ്പുറം: മലപ്പുറം പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ മൂന്നു ഘട്ട വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പ്രതീക്ഷിച്ച വിജയം ഉറപ്പിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. മണ്ഡലത്തിൽ ഏഴ് മണ്ഡലങ്ങളിൽ ആറിടത്തും കൃത്യമായ മേൽക്കൈ നേടിയ പി.കെ കുഞ്ഞാലിക്കുട്ടി എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്. മൂന്നു ഘട്ടം വോട്ട് എണ്ണിയപ്പോൾ 88,993 വോട്ട് നേടിയ പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കു നിലവിൽ 26,723 വോട്ടിന്റെ ലീഡുണ്ട്. കഴിഞ്ഞ തവണ ഇ.അഹമ്മദ് നേടിയ ലീഡിന്റെ അടുത്ത് എത്തിയില്ലെങ്കിലും ഇതിനോടു അനുബന്ധമായ വോട്ട് തന്നെ കുഞ്ഞാലിക്കുട്ടി ഇപ്പോൾ നേടിയിട്ടുണ്ട്.
സിപിഎം സ്ഥാനാർഥി എം.പി ഫൈസൽ 64,888 വോട്ട് നേടിയപ്പോൾ ഏറെ നിരാശയിലാണ് ബിജെപി. ബിജെപി സ്ഥാനാർഥി എൻ.ശ്രീപ്രകാശിനു 14615 വോട്ട് മാത്രമാണ് ഇതുവരെ നേടാൻ സാധിച്ചിരിക്കുന്നത്. മലപ്പുറം മണ്ഡലത്തിൽ ആദ്യ ഘട്ടത്തിൽ 8971 വോട്ടിന്റെ ലീഡാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. കൊണ്ടോട്ടിയിൽ 180 വോട്ടിന്റെ ലീഡ് നേടി ഇടതു മുന്നണി സ്ഥാനാർഥി ആശ്വാസം കൊള്ളുമ്പോൾ, മഞ്ചേരിയിൽ 2743 ഉം, പെരിന്തൽമണ്ണ 1569, മങ്കട 4830, വേങ്ങര 6193, വള്ളിക്കുന്ന് 2023 വോട്ടിന്റെ ലീഡുമാണ് പി.കെ കുഞ്ഞാലിക്കുട്ടിനേടിയിരിക്കുന്നത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കു 1,94,739 വോട്ടിന്റെ ലീഡാണ് ലഭിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top