തിരു:സംസ്ഥാനത്ത് മുസ്ലിം മുഖ്യമന്ത്രി വരേണ്ടുന്ന സമയം അതിക്രമിച്ചെന്ന് സി പി ജോണ്‍ .ജോണിന്റെ പ്രസ്താവനയെ ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം പുകഞ്ഞുതുടങ്ങി .കഴിഞ്ഞദിവസം മീഡിയ വണ്‍ ചാനലിലെ ചര്‍ച്ചയിലാണ് സിഎംപി നേതാവായ സി പി ജോണ്‍ സംസ്ഥാനത്തെ മുസ്ലീം വോട്ട് ഷെയര്‍ കണക്കാക്കി ഒരു മുസ്ലിം മുഖ്യമന്ത്രി എന്ത് കൊണ്ട് ആയിക്കൂടാ എന്ന് അഭിപ്രായപ്പെട്ടത്.അതേസമയം,മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ പ്രതിപക്ഷ ഉപനേതാവായി തിരഞ്ഞെടുക്കുകയും കൂടി ചെയ്തതോടെ കോണ്‍ഗ്രസിനുള്ളില്‍ ലീഗ് പ്രീണനത്തെ ചൊല്ലിയുള്ള അമര്‍ഷം ശക്തമാവുകയാണ്. സിപി ജോണ്‍ ലീഗ് പിന്തുണയോടെ ആണ് കഴിഞ്ഞ തവണ പ്ലാനിംഗ് ബോര്‍ഡ് മെമ്പറാകുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രിയുള്‍പ്പടെയുള്ള വിവാദ നിലപാടുകള്‍ ലീഗിന് വേണ്ടി സ്വീകരിച്ചിട്ടും ഇത്തവണ തിരഞ്ഞടുപ്പില്‍ ന്യുനപക്ഷ വോട്ടുകള്‍ കിട്ടിയില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായി ഭൂരിപക്ഷ ധ്രുവീകരണം സംഭവിച്ചപ്പോള്‍ ന്യുനപക്ഷ ക്രോഡീകരണം നടന്നുമില്ല. ഉമ്മന്‍ചാണ്ടിയുടെ ലീഗ് പ്രീണനം ഇനിയും തുടര്‍ന്നാല്‍ യുഡിഎഫില്‍ അവശേഷിക്കുന്ന മുന്നോക്ക സമുദായ അംഗങ്ങള്‍ കൂടി പാര്‍ട്ടി വിട്ട് പോകും എന്നതാണ് ഇവരുടെ ആശങ്ക. ഇനിയൊരിക്കല്‍ യുഡിഎഫിന് ഭരണം കിട്ടുന്ന സാഹചര്യമുണ്ടായാല്‍ ഉപമുഖ്യമന്ത്രി പദവി ഇനി ലീഗിന് നല്‍കേണ്ടി വരും. ഇതോടെ യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലാവും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക കോണ്‍ഗ്രസിലെ മുസ്ലീം നേതാക്കളെയാവും.
വി ഡി സതീശനെയോ കെ സി ജോസഫിനെയോ ഉപനേതാവാക്കുമെന്ന് പൊതുവേ ഒരു പ്രതീക്ഷ നിലനിന്നിരുന്നു. അതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവായി പ്രഖ്യാപിക്കപ്പെട്ടത്. ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷി എന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടിക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചത്. ഇക്കാര്യത്തില്‍ വി ഡി സതീശന് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് അതൃപ്തി നിലനില്‍ക്കുകയാണ്.
യുഡിഎഫിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ലീഗിന് പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിക്കുന്നത്. ഇതിന് മുമ്പ് കരുണാകരന് മന്ത്രിസഭയില്‍ സി എച്ച മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയായിരുന്നു. കഴിഞ്ഞ തവണ യുഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ അന്തരിച്ച മുന്‍സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് പ്രതിപക്ഷ ഉപനേതാവായിരുന്നത്.