
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങര നിയമസഭ മണ്ഡലത്തിലെ എം.എല്‍.എ സ്ഥാനം രാജിവെച്ചു. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് രാജി.
വൈകീട്ട് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷം സ്പീക്കറെ കണ്ട് കുഞ്ഞാലിക്കുട്ടി രാജിക്കത്ത് നല്‍കി. ദേശീയ തലത്തില്‍ മതേതര കൂട്ടായ്മക്കായുള്ള ശ്രമം നടത്തുമെന്ന് രാജിവെച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിപക്ഷ ഉപനേതാവായി മുസ്ലിം ലീഗിന്‍റെ നിയമസഭാകക്ഷി നേതാവ് എം.കെ. മുനീറിനെ തെരഞ്ഞെടുത്തതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇതു സംബന്ധിച്ചുള്ള കത്ത് സ്പീക്കര്‍ക്ക് കൈമാറുമെന്നും യുഡിഎഫ് അടിയന്തരയോഗത്തിന് ശേഷം ചെന്നിത്തല പറഞ്ഞു. –
മലപ്പുറം എം.പിയായിരുന്ന ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 171023 വോട്ടിെന്‍റ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.ബി.ഫൈസലിനെ പരാജയപ്പെടുത്തിയത്.