ന്യൂഡൽഹി: കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി വ്യോമസേന വാറൻറ് ഓഫീസർ എ. പ്രദീപ് കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ഇന്ന് രാത്രി ഡൽഹിയിൽ നിന്നും മൃതദേഹം സൂലൂർ വ്യോമതാവളത്തിൽ എത്തിക്കും. ഇവിടെ നിന്നും നാളെ മൃതദേഹം പുത്തൂരിലെത്തിക്കുമെന്നാണ് അറിയിച്ചത്. ഇതുസംബന്ധിച്ച് ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു.
നേരത്തെ, പ്രദീപിൻറെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം വരെ വൈകിയേക്കുമെന്ന് കുടുംബത്തിന് വിവരം കിട്ടിയെന്ന് സഹോദരൻ പ്രസാദ് പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിന് ഒരുദിവസം മുൻപ് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും സഹോദരൻ വ്യക്തമാക്കിയിരുന്നു.