സ്വന്തം ലേഖകൻ
കട്ടപ്പന : ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ അഭിമുഖ്യത്തിൽ കാരുണ്യ സ്പർശം. അശരണരും ആലാംബഹീനരും ആയവരെ സഹായിക്കാൻ വേണ്ടി കുവൈറ്റിലെ ഇടുക്കി അസോസിയേഷൻ അവർക്കുവേണ്ട തുണിത്തരങ്ങൾ വിതരണം ചെയ്തു.
പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പന അസീസി സ്‌നേഹശ്രമത്തിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജിജി മാത്യു മൂഞ്ജനാട്ട്, ജനറൽ സെക്രട്ടറി അഡ്വ.ലാൽജി ജോർജ് അമ്പാട്ടു, ട്രഷർ അനീഷ് പി വൈസ്.പ്രസിഡന്റ് ടോം ഇടയോടിയിൽ, ജോയിന്റ് സെക്രട്ടറി നോബിൻ ചാക്കോ, ജോയിന്റ് ട്രഷറർ പ്രിൻസ് സെബാസ്റ്റ്യൻ, കോർഡിനേറ്റർ ബ്രൂസ് ചാക്കോ തുടങ്ങിയവർ കുവൈറ്റിൽ നേതൃത്വം നൽകി. ഫാ.ഫ്രാൻസിസ് ഡോമിനിക് അദ്ധ്യക്ഷത വഹിച്ചു. അഭിലാഷ് മാത്യു, അഡ്വ. ജോബിൻ ജോളി, ഷാജി കൂത്തോടി, സിസ്റ്റർ.ബ്ലെസ്സി, ഫാ. തോമസ്, വെട്ടിക്കാല,പ്രിൻസ് മൂലെച്ചാലിൽ ജിജോ ഏനാമാറ്റം തുടങ്ങിയവർ സന്നിഹിതരായിരുന്നു.