കുവൈറ്റ് സിറ്റി: പാകിസ്താന്‍ അടക്കം അഞ്ച് മുസ്ലിം ഭൂരിപക്ഷരാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ഇറാഖ്, സിറിയ, അഫ്ഗാനിസ്താന്‍, ഇറാന്‍ എന്നിവയാണ് വിലക്കിന്റെ പരിധിയില്‍വരുന്ന മറ്റുരാജ്യങ്ങള്‍.എന്നാല്‍, വാര്‍ത്ത ശരിയല്ലെന്നും കുവൈത്ത് തങ്ങള്‍ക്ക് വിസ വിലക്കിയിട്ടില്ലെന്നും പാകിസ്താന്‍ പ്രതികരിച്ചു. 2011-ലും സമാനരീതിയിലുള്ള റിപ്പോര്‍ട്ട് വന്നിരുന്നതായി പാകിസ്താന്റെ കുവൈത്തിലെ സ്ഥാനപതി ഗുലാം ദസ്താഗിര്‍ പറഞ്ഞു.
റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് ഇന്റര്‍നാഷണലാണ് അഞ്ചുരാജ്യങ്ങള്‍ക്ക് കുവൈത്ത് താത്കാലിക വിസ നിരോധനം ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഭീകരര്‍ കുവൈത്തില്‍ പ്രവേശിക്കാതിരിക്കുന്നതിനാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
പാക്കിസ്ഥാനില്‍നിന്നുള്ളവര്‍ക്ക് കുവൈറ്റ് വീസ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റിലെ പാക് സ്ഥാനപതി. നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും സ്ഥാനപതി ഗുലാം ദസ്തഗിറിനെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം വാര്‍ത്തകള്‍ 2011ലും പ്രചരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, സിറിയ, ഇറാക്ക്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് കുവൈറ്റ് നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സമാന നടപടിക്ക് പിന്നാലെയാണ് ഭീകരരെ ഭയന്ന് കുവൈറ്റിന്‍റെയും നടപടി. ഏഴു മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്ക വീസ നല്‍കുന്നത് 90 ദിവസത്തേക്ക് അവസാനിപ്പിച്ചിരുന്നു. ട്രംപിന്‍റെ വിലക്കിന് പിന്നാലെയാണ് നിരോധിത രാജ്യങ്ങളില്‍നിന്നുള്ളവര്‍ വീസയ്ക്ക് അപേക്ഷ നല്‍കരുതെന്ന് കുവൈറ്റ് മുന്നറിയിപ്പ് നല്‍കിയത്.ട്രംപിന്‍റെ നടപടിക്ക് മുന്‍പു തന്നെ സിറിയന്‍ പൗരന്‍മാരെ വിലക്കിയ രാജ്യമാണു കുവൈറ്റ്. 2011ല്‍ സിറിയയില്‍ നിന്നുള്ളവരുടെ വീസകള്‍ കുവൈറ്റ് സസ്പെന്‍ഡ് ചെയ്തിരുന്നു.