പ്രതിപക്ഷത്തിന്റെ മുന്നണി പോരാളിയായ മാത്യു കുഴൽനാടനോ എം ലിജുവോ കെപിസിസി പ്രസിഡണ്ടാകും.സുധാകരൻ പിന്തുണക്കും.

കൊച്ചി:കെ സുധാകരൻ മാറിയാൽ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മൂവാറ്റുപുഴ പുഴ എംഎൽഎ ഡോ. മാത്യു കുഴൽനാടനോ ,എം ലിജുവിവോ ആകുമെന്ന് സൂചന.രണ്ടുപേരും കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. മാത്യു കുഴൽനാടൻ പ്രതിപക്ഷത്തിന്റെ മുന്നണി പോരാളിയായിട്ടാണ് കോൺഗ്രസുകാർ നോക്കിക്കാണുന്നത് .കുഴൽനാടനെ കെ സുധാകരനും ശക്തമായി പിന്തുണക്കുന്നു .ക്രിസ്ത്യൻ വോട്ടുകൾ സ്വാധീനിക്കാൻ ഒരു ക്രിസ്ത്യാനി വരണമെന്ന ശക്തമായ ആവശ്യം ഉള്ളതിനാൽ മാത്യുവിന്റെ പേര് ശക്തമായി ഉയർന്നു കേൾക്കുന്നുന്നത് .കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനും കെസി വേണുഗോപാലിനും രണ്ട് യുവ നേതാക്കളോടും വലിയ താല്പര്യവുമാണ് .

അതേസമയം കെ സുധാകരൻ മാറുമ്പോൾ ജാതി സമവാക്യം മാറാതിരിക്കാൻ നോക്കുകയാണെങ്കിൽ എം ലിജുവിന്‌ തന്നെ നറുക്ക് വീഴും .മാത്യുവും ലിജുവും കേരളത്തിലെ പൊതുജനം ഉറ്റുനോക്കുന്ന കരിസ്മയുള്ള നല്ല രണ്ട് നേതാക്കളാണ് . അതിനാൽ ഭാവിയിൽ കോൺഗ്രസിനെ നയിക്കുന്ന പ്രമുഖർ ഈ രണ്ട് യുവ മുഖങ്ങൾ ആയിരിക്കും .ഒരു പക്ഷെ കോൺഗ്രസ് വർക്കിങ് കമ്മറ്റിയിലേക്ക് വരെ എം ലിജുവിനെ പരിഗണിക്കാൻ സാധ്യയുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാം പിണറായി സർക്കാരിനെത്തിരെയുള്ള പ്രതിപക്ഷത്തിന്റെ മുന്നണി പോരാളിയായി മാറിയ യുവ നേതാവാണ് മാത്യു കുഴൽനാടൻ.നിയമസഭയിൽ കന്നിയങ്കക്കാരനായാണ് സഭയിൽ എത്തിയെതെങ്കിലും നിയമസഭയുടെ അകത്തും പുറത്തും ഒരുപോലെ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു. അഭിഭാഷകൻ കുടിയായ ഡോ. മാത്യു കുഴൽനാടൻ കെ എസ് യു വിൽ കൂടിയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് .

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ,എൻ എസ് യു ഐ നാഷണൽ കോർഡിനേറ്റർ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈസ് പ്രസിഡൻറ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെപിസിസി ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് കുഴൽനാടൻ.

കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ സിറ്റിംഗ് എംഎൽഎ എൽദോ എബ്രഹാമിനെ പരാജയപ്പെടുത്തുകയാണ് മാത്യു നിയമസഭയിൽ എത്തുന്നത്. നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും മകൾക്കതിരെയും ചോദ്യശരങ്ങൾ ഉന്നയിച്ചു ശ്രദ്ധേയനായിരുന്നു, ചാനൽ ചർച്ചകളിലും നിയമസഭയിലെ ചർച്ചകളിലും തന്റെതായ സ്ഥാനം ഉറപ്പിച്ച മാത്യു കുഴൽനാടൻ കോൺഗ്രസിൻറെ യുവ മുഖങ്ങളിൽ ഒന്നാമനാണ് .

കോൺഗ്രസ് ചിന്തൻ ശിബിറത്തിൽ ഉന്നയിച്ച പ്രധാന ആവശ്യമായ യുവാക്കൾക്ക് നേതൃത്വം സ്ഥാനമെന്ന ആശയത്തിന്റെ ഭാഗമായാണ് മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കോൺഗ്രസിലെ ഗ്രൂപ്പുകൾക്ക് അതീതമായി മികച്ച പിന്തുണയാണ് മാത്യു കുഴൽനാടനുള്ളത്.

സുധാകരൻ മാറുമ്പോൾ കെപിസിസി പ്രസിഡൻറ് സ്ഥാനം ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആൾക്ക് തന്നെ നൽകണം എന്ന തീരുമാനത്തിൽ കോൺഗ്രസ് നേതൃത്വം എത്തിയാൽ മാത്യു കുഴൽനാടൻ പിസിസി പ്രസിഡന്റ് ആകും .അനാരോഗ്യം കാരണം കെ സുധാകരൻ ഉടൻ തന്നെ സ്ഥാനം ഒഴിയുമെന്നാണ് സൂചന. കെ സുധാകരന്റെ നോമിനി ആയിട്ടായിരിക്കും മാത്യുവോ ലിജുവോ നേതൃ സ്ഥാനത്തേക്ക് എത്തുക പ്രൊഫഷണലുകളെ യും യുവാക്കളെയും ഒരുപോലെ ആകർഷിക്കുവാൻ സാധിക്കുന്ന വിദ്യാസമ്പന്ന മുഖമാണ് മാത്യുവിന്റതെന്ന് നേതൃത്വത്തിന്റെ അവലോകനം.എന്നാൽ പ്രതിപക്ഷ നേതാവിന്റെ മനസ് ഇതുവരെ വ്യക്തമായിട്ടില്ല .

Top