സ്വന്തം ലേഖകൻ
കൊച്ചി: ക്ഷേത്രങ്ങളിൽ സ്ത്രീകൾ തേങ്ങ ഉടച്ചാൽ ഇത് വീടിന്റെ ഐശ്വര്യത്തെ ബാധിക്കുമോ..? സ്ത്രീകൾ തേങ്ങ ഉടച്ചാൽ കുടുംബം നശിക്കുമെന്നാണ് ഹിന്ദു വിശ്വാസം. അമ്പലങ്ങളിൽ പ്രത്യേകിച്ചു ഗണപതി കോവിലിനു മുന്നിൽ സ്ത്രീകൾ തേങ്ങ ഉടയ്ക്കുന്നത് അതുകൊണ്ടു തന്നെ നിഷിദ്ധമാണെന്നാണ് ജ്യോതിഷികൾ അടക്കമുള്ളവർ പറയുന്നത്.
സ്ത്രീകളെ ലക്ഷ്മിയായും, വീടിനു ഐശ്വര്യം കൊണ്ടുവരുന്നവളായുമാണ് ഹിന്ദു മിത്തോളജി കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ പൊട്ടിക്കൽ, നശിപ്പിക്കൽ എന്നിവ സ്ത്രീകൾ ചെയ്യാൻ പാടില്ലെന്നാണ് ഹൈന്ദവ ശാസ്ത്രം പറയുന്നത്. തേങ്ങ ഉടയ്ക്കൽ ഒരു ബലി ആയാണ് കാണുന്നത്. അതുകൊണ്ടു തന്നെ ലക്ഷ്മി ദേവിയുടെ പ്രഭാവമുള്ള സ്ത്രീകൾ ബലി നൽകാൻ പാടില്ലെന്നാണ് ഹിന്ദു ശാസ്ത്രം പറയുന്നത്.
തേങ്ങ ഒരു വിത്താണ്. ഇത് പുതിയ ജീവനിലേയ്ക്കു നാമ്പിടുന്നതാണ്. തേങ്ങ ഉടയ്ക്കുന്നതോടെ ഒറു ജീവൻ നഷ്ടമാകുന്നു. അതിനാലാണ് സ്ത്രീകൾ ഇത് ചെയ്യാൻ പാടില്ലെന്നു ഹൈന്ദവശാസ്ത്രം നിർദേശിക്കുന്നത്. സ്ത്രീകൾ ഇത്തരത്തിൽ തേങ്ങ ഉടയ്ക്കുന്നത് അവരുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുമെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഗർഭിണിയായ സ്ത്രീകൾ ഒരിക്കൽ പോലും തേങ്ങ ഉടയ്ക്കരുതെന്നും ശാസ്ത്രം പറയുന്നു.