ബാംഗളൂര്‍ :കാറോടിക്കുന്നതിനിടെസ്ത്രീകളുടെ പരാക്രമം . ഓടിക്കൊണ്ടിരുന്ന കാറിലിരുന്ന് യുവതി സഹയാത്രികയെ ചുംബിച്ചു. നിയന്ത്രണംവിട്ട കാര്‍ തലങ്ങും വിലങ്ങും പാഞ്ഞുനടന്ന് ഇടിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴും യുവതികള്‍ക്ക് കുലുക്കമില്ലതെ ഇരുന്നത നാട്ടുകാരെ ഞെട്ടിപ്പിച്ചു.എന്നാല്‍ ഇവരുടെ ഒരു ചുംബനത്തില്‍ തകര്‍ന്നത് ഡസനിലേറെ വാഹനങ്ങള്‍. ബംഗളൂരുവിലാണ് അസാധാരണമായ സംഭവം. സംഭവത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍ രണ്ടു സ്ത്രീകളാണ് എന്നതാണ് വിചിത്രം .
കാര്‍ ഓടിക്കുന്നതിനിടെയായിരുന്നു ഇവരുടെ ചുംബന സാഹസികത. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറ്റൊരുകാറിലും സ്കൂട്ടറിലും ഇടിച്ചു. വാഹനങ്ങള്‍ക്ക് കേടുപാടുകളുണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. ആള്ക്കാര് ഓടിക്കൂടുമ്പോഴും പരിസരത്തുനടക്കുന്നതൊന്നും അറിയാതെ ചുംബനത്തിന്റെ ലഹരിയിലിരിക്കുകയായിരുന്നു യുവതികള്‍. തിരക്കേറിയ ബംഗളൂരുവിലെ ഹൈവേയിലായിരുന്നു സംഭവം.
കാറില്‍ യാത്ര ചെയ്തിരുന്ന രണ്ടു സ്ത്രീകളും തുടര്‍ച്ചയായി ചുംബിക്കുന്നതാണ് താന്‍ കണ്ടതെന്ന് പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്ന യുവാവ് പറഞ്ഞു. പലപ്പോഴും കാറിന് നിയന്ത്രണം തെറ്റുന്നുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ഇയാള്‍ പറയുന്നു. ഇടിച്ചശേഷം പാഞ്ഞുപോയ കാര്‍ കുറച്ചുദൂരെമാറിയാണ് നിറുത്തിയത്. അപകടംകണ്ട് ആള്ക്കാര് ഓടിക്കൂടിയെങ്കിലും യുവതികള്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല.
നാട്ടുകാര്‍ രോക്ഷാകുലാരായെത്തിയപ്പോള് ചുംബനത്തില്‍ മതിമറന്നിരിക്കുകയായിരുന്നു ഇരുവരും. ആളുകള്‍ ആക്രോശിച്ചുകൊണ്ട് ഇവരെ പുറത്തിറക്കിയെങ്കിലും ആദ്യം കാര്യം മനസിലായില്ല ഇവര്‍ക്ക്. ചുംബന തീവ്രതയില്‍ നിയന്ത്രണം നഷ്ടപ്പെട്ടുപോയെന്നാണ് കാറോടിച്ചിരുന്ന യുവതി പോലീസിനോട് പറഞ്ഞത്. മുപ്പത്തിനോടടുത്ത് പ്രായംവരുന്ന യുവതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുവതികള്‍ മദ്യപിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.