ഹെൽത്ത് ഡെസ്‌ക്
സ്ത്രീകളുടെ രതിമൂർച്ചയെപ്പറ്റി പലതരം വാഗ്വാദങ്ങളും തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. അതിനിടെ സ്ത്രീകൾക്ക് രതിമൂർച്ച ടെകനിക്കുകൾ ഉൾപ്പെടുത്തി മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ; . പന്ത്രണ്ട് വ്യത്യസ്ത തന്ത്രങ്ങളിലൂടെയാണ് ഈ സൈറ്റ് സ്ത്രീകളെ രതിമൂർച്ചയിലേക്കെത്തിക്കുന്നത്. ഒഎംജിയെസ്(ഓ മൈ ഗോഡ് യെസ്) എന്ന ഈ ആപ്പ് 19 മുതൽ 95 വയസുവരെയുള്ള സ്ത്രീകൾക്ക് ഉപയോഗിക്കാമെന്നാണ് അവകാശപ്പെടുന്നത്.
ബോളിവുഡ് താരം എമ്മ വാട്‌സൺ ഇതിന്റെ ഒരു ഉപഭോക്താവാണെന്നുള്ളതും കൂടി ആപ്ലിക്കേഷന്റെ ശ്രദ്ധേയമായ ഒരു വശമാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് എമ്മ. താൻ കുറച്ചുകാലത്തേക്ക് അഭിനയജീവിത്തിൽ നിന്ന് ബ്രേക്ക് എടുത്ത് സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാൻ പോവുകയാണെന്ന് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.
അതേസമയം ഓസ്‌ട്രേലിയൻ സ്ത്രീകൾക്കിടയിലാണ് ഇതിന്് കൂടുതൽ പ്രചാരം ലഭിച്ചിട്ടുള്ളത്. മറ്റുരാജ്യത്തുള്ളവരേക്കാൾ കൂടുതൽ നല്ല അഭിപ്രായമാണ് ഓസ്േ്രടലിയക്കാർക്ക് പറയാനുളളത്. എന്റെ ഐഫോണിൽ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ആദ്യം ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്റെ തന്നെ അവയങ്ങളെക്കുറിച്ചായിരുന്നു ഞാൻ മനസിലാക്കിയിരുന്നത്. അപ്പോഴെനിക്ക് തോന്നി ഇത് ആണുങ്ങൾ ഉപയോഗിച്ചിരുന്നെങ്കിൽ എന്റെ ലൈംഗികജീവിതം എത്ര വിസ്മയകരമായേനെ വെബാസൈറ്റിന്റെ ഉപഭോക്താവായ സിഗ്റ്റൺ കെല്ലി പറഞ്ഞു
ഓരോ സ്ത്രീയ്ക്കും എങ്ങനെയെല്ലാമാണ് ലൈംഗിക സംതൃപ്തി കിട്ടുന്നതെന്ന് മനസിലാക്കിയാണ് ആപ്ലിക്കേഷന്റെ പ്രവർത്തനം. എല്ലാതരം ലൈംഗിക പ്രശ്‌നങ്ങൾക്കും ഈ സൈറ്റ് ഒരു പരിഹാരമായിരുക്കില്ല, പക്ഷേ, പുരുഷന്റെ സഹായമില്ലാതെ സ്ത്രീകൾക്ക് ലൈംഗിക സംതൃപ്തി ലഭിക്കാനുള്ള ഒരു എളുപ്പവഴിയായി തീർച്ചയായും ഇതിനെ കാണാമെന്നാണ് പറയപ്പെടുന്നത്.