നഗരത്തില്‍ സ്ത്രീയെ ചാക്കില്‍കെട്ടി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി.യുവാവ് അറസ്റ്റില്‍

കൊച്ചി: കൊച്ചി: കൊച്ചിയില്‍ വൃദ്ധയെ ചാക്കില്‍കെട്ടി വഴിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 1.30ന് ഇടപ്പള്ളി ജംഗ്ഷനിലാണ് സംഭവം. സംശയകരമായ സാഹചര്യത്തില്‍ യുവാവിനെ കണ്ട നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വൃദ്ധയെ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
തമിഴ്നാട് തേനി ഈശ്വരന്‍െറ ഭാര്യ ലക്ഷ്മിയെയാണ് (45) വഴിയരികില്‍ ഉപേക്ഷിച്ചത്. മുഖത്തും ശരീരത്തും പരിക്കേറ്റ ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അബോധാവസ്ഥയിലായിരുന്ന ലക്ഷ്മിയെ സ്കാനിങ്ങിന് വിധേയയാക്കിയശേഷം വാര്‍ഡിലേക്ക് മാറ്റി. അതേസമയം, യുവാവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. താന്‍ ലക്ഷ്മിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സ്ത്രീയും തയാറായില്ല. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രി സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന ലക്ഷ്മിയെ മദ്യപിച്ച നിലയില്‍ ഇതിനുമുമ്പും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ളെന്ന് പൊലീസ് അറിയിച്ചു.പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

Top