പതിനാറുകാരിയെ പ്രണയം നടിച്ച്  പലർക്കു കാഴ്ച വച്ചു; സ്ത്രീയടക്കം നാലു പേർ പിടിയിൽ

ക്രൈം ഡെസ്‌ക്

വൈക്കം: പതിനാറുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലോഡ്ജുകളിൽ എത്തിച്ച് മൂന്നുപേർക്ക് കാഴ്ചവച്ച സംഭവത്തിൽ വൈക്കം പൊലീസ് ഒരു സ്ത്രീയടക്കം നാല് പേരെ അറസ്റ്റു ചെയ്തു. വൈക്കം വലിയകവല റിലയൻസ് പെട്രോൾ പമ്പിന് സമീപം സിറാജ് മൻസിലിൽ സിറാജ് (28), ടി.വി പുരം കണ്ണുകെട്ടുശ്ശേരിയിൽ ചാണിയിൽ അനീഷ് (38), പൂത്തോട്ട പഴംപള്ളി വീട്ടിൽ സിജി തോമസ് (42) തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഈ സംഭവുമായി ബന്ധപ്പെട്ട കോട്ടയം സ്വദേശി ജിറ്റോ(45)യെ പൊലീസ് അന്വേഷിച്ചുവരുന്നു. പെൺകുട്ടിയെ കഴിഞ്ഞ 21 മുതൽ കാണാതായതായി മാതാപിതാക്കൾ വൈക്കം പൊലീസിൽ പരാതിപ്പെട്ടിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തെത്തുടർന്ന് പെൺകുട്ടിയെ 23ന് രാവിലെ വൈക്കം താലൂക്ക് ആശുപത്രിക്ക് സമീപത്ത് വച്ച് കണ്ടെത്തി. ചോദ്യം ചെയ്തതിൽ കുട്ടി പീഡനവിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ ഫെയ്‌സ് ബുക്കുവഴി പരിജയപ്പെട്ട സിറാജ് ഇന്റർനെറ്റിലൂടെ പരിചയം പുതുക്കുകയും പ്രേമാഭ്യർത്ഥന നടത്തുകയും ചെയ്തു. ചേർത്തലയിലെ ഒരു സ്ഥാപനത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ ചാറ്റിങ്ങിലൂടെ വിളിച്ചുവരുത്തുകയും തന്റെ കൈയ്യിൽ പെൺകുട്ടിയുടെ മോർഫിൻ ചെയ്ത പടമുണ്ടെന്നും അത് ഇന്റർനെറ്റിൽ പരസ്യപ്പെടുത്തുമെന്നും ഇങ്ങനെ ചെയ്യാതിരിക്കണമെങ്കിൽ തന്നെ അനുസരിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സിറാജിന്റെ അടുപ്പക്കാരിയായ സിജി തോമസ് പൂത്തോട്ടയിലെ പാലത്തിനു സമീപം പെൺകുട്ടിയുമായി കാത്തുനിൽക്കുകയും സിറാജും സുഹൃത്തുക്കളും വൈക്കത്തുനിന്ന് ഒരു കാറിൽ അവരെയും കയറ്റി ഉദയംപേരൂരിന് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ എത്തുകയും ചെയ്തു. സിറാജിന്റെ സുഹൃത്തായ ജിറ്റോ പെൺകുട്ടിയുടെ പിതാവാണെന്നും സിജി തോമസ് മാതാവാണെന്നും ലോഡ്ജ്കാരെ തെറ്റിദ്ധരിപ്പിച്ച് മുറിയെടുക്കുകയാണുണ്ടായത്. സിറാജും മറ്റ് സുഹൃത്തുക്കളം അതേ ലോഡ്ജിൽ തന്നെ മറ്റൊരു മുറിയും വാടയ്‌ക്കെടുത്തു. ഇവിടെ വച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. തുടർന്ന് വൈക്കത്തെ ഒരു സ്വകാര്യ ലോഡ്ജിൽ എത്തിച്ച് വീണ്ടും പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. വൈക്കം സി.ഐ അനിൽകുമാർ, എസ്.ഐ എം.സാഹിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കിയെ പ്രതികളെ റിമാൻഡ് ചെയ്തു.

Top