സ്വന്തം ലേഖകൻ
കൊച്ചി : വിവാദങ്ങൾക്കിടയിൽ ലക്ഷദ്വീപിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ലക്ഷദ്വീപിൽ രോഗികളെ മാറ്റണമെങ്കിൽ എയർ ആംബുലൻസ് ആവശ്യമെങ്കിൽ മെഡിക്കൽ ഓഫീസർ ഔദ്യോഗി കത്ത് ആരോഗ്യ വകുപ്പ് നിർബന്ധമാക്കി.
രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റുമ്പോൾ മെഡിക്കൽ ഓഫീസർ നാലംഗ കമ്മിറ്റിയുടെ അനുവാദം വാങ്ങണമെന്ന് നേരത്തെ വന്നിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.
നേരത്തെ മെഡിക്കൽ ഓഫീസറുടെ വാട്‌സാപ്പ്, എസ്എംഎസ് സന്ദേശങ്ങൾ വഴിയായിരുന്നു എയർ ആംബുലൻസ് സംവിധാനം ഒരുക്കിയിരുന്നത്. എന്നാൽ വാട്‌സാപ്പ്, എസ്എംഎസ് സന്ദേശങ്ങൾ ഔദ്യോഗിക രേഖകളായി സൂക്ഷിക്കാൻ കഴിയാത്തതിനാലാണ് കത്ത് നിർബന്ധമാക്കുന്നതെന്ന് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളിൽ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കി. അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളിലും കളക്ടർ അസ്‌കറലിയുടെ പ്രസ്താവനകളിലും പ്രതിഷേധം ഇരമ്പുകയാണ്.