താനാഗ്രഹിക്കുന്നത് ലളിതമായി വിവാഹ ചടങ്ങുകള്‍; ലക്ഷ്മി മേനോന്‍

ചെന്നൈ: ലളിതമായ വിവാഹമാണ് താന്‍ ആഗ്രഹിക്കു ന്നതെന്ന് ലക്ഷ്മി മേനോന്‍. വിവാഹച്ചടങ്ങുള്‍ ആര്‍ഭാടവും ധൂര്‍ത്തുമായി മാറിയിരിക്കുകയാണെന്ന്. തന്റെ വിവാഹ സ്വപ്നങ്ങള്‍ പങ്കുവയ്ക്കവേയാണ് നടി ഇക്കാര്യം പറഞ്ഞത്. ലളിതമായ കല്യാണമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ലക്ഷ്മി വെളിപ്പെടുത്തി. ഒരു രജിസ്റ്റര്‍ ഓഫീസില്‍വച്ചു നടത്താന്‍ കഴിഞ്ഞാല്‍ അത്രയ്ക്കു സന്തോഷം, തെളിവിനുവേണ്ടി ഒരു ഫോട്ടോയുണ്ടെങ്കില്‍ ധാരാളം.

താന്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടി ല്ലെന്നും അവര്‍ വ്യക്തമാക്കി. ഒരുപാടു നല്ല വേഷങ്ങളും ചിത്രങ്ങളും ചെയ്യണമെന്നാണ് ഇപ്പോള്‍ ആഗ്രഹിക്കു ന്നത്. അതുകൊണ്ടുതന്നെ മറ്റൊന്നിനും ഇപ്പോള്‍ സ്ഥാനം നല്കുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഡംബരവിവാഹങ്ങളോടുള്ള എതിര്‍പ്പും ലക്ഷ്മി തുറന്നു പറഞ്ഞു. വിവാഹച്ചടങ്ങുകള്‍ പലതും ഇപ്പോള്‍ ആര്‍ഭാടവും ധൂര്‍ത്തുമാണ്. കേരളത്തിനകത്തും പുറത്തും സമാന സ്ഥിതിയാണ്. വെഡ്ഡിങ് വീഡിയോകള്‍ ചിത്രീകരിക്കുന്നത് സിനിമയിലെ ഗാനരംഗങ്ങള്‍ പോലെയാണ്. ഇത് ഒരു പുതിയ ബിസിനസ് തന്ത്രമാണ്. ഇതിനായി നിന്നുകൊടുക്കുന്നവരെ സമ്മതിക്കണമെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു

Top