ലക്ഷ്മിനായരും എസ് എഫ് ഐ നേതാവും തമ്മില്‍ അവിഹിതം; ഉപസമിതിയക്ക് പരാതി ലഭിച്ചത് തെളിവുകള്‍ സഹിതം; പരാതിയിലെ വിവരങ്ങള്‍ പുറത്ത്

തിരുവന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മിനായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സമരം ശക്തമായിരിക്കെ ലക്ഷ്മിനായര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളോടെ ഒരു വിദ്യാര്‍ത്ഥി നല്‍കിയ പരാതിയുടെ വിവരങ്ങള്‍ പുറത്ത്. പ്രിന്‍സിപ്പളായിരുന്ന ലക്ഷ്മി നായര്‍ക്ക് എസ് എഫ് ഐ നേതാവുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണവുമായി സര്‍വകലാശാലയ്ക്കാണ് പരാതി നല്‍കിയത്.

ഇത് സംബന്ധിച്ച് ദ ഇന്ത്യന്‍ റീഡറും ക്രൈം വാരികയും 2016ല്‍ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 2011-2014 ബാച്ചിലെ ത്രിവല്‍ത്സര എല്‍എല്‍ബി വിദ്യാര്‍ത്ഥിയും ഭക്ഷ്യ സിവില്‍ വകുപ്പ് ഉദ്യോഗസ്ഥനുമായ സയര്‍ ടിയെ ലക്ഷമിനായര്‍ സംശയത്തിന്റെ പേരില്‍ നിരന്തരമായി പീഡിപ്പിക്കുന്നുവെന്നുകാണിച്ച് നല്‍കിയ പരാതിയിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളത്. ഇന്റേണല്‍ മാര്‍ക്ക് വെട്ടികുറയ്ക്കുകയും നല്ല നിലയില്‍ പരീക്ഷ എഴുതിയട്ടും തോല്‍പ്പിച്ചുവെന്നുമായിരുന്നു പരാതി. അന്നത്തെ എസ് എഫ് ഐ സംസ്ഥാന നേതാവിനെ രാത്രി എട്ട് മണിയ്ക്ക് പ്രിന്‍സിപ്പളിന്റെ മുറിയില്‍ കണ്ടത് ഗുരു ശിഷ്യബന്ധത്തിന്റെ രീതിയിലായിരുന്നില്ലെന്നും ഇത് താന്‍ കണ്ടതോടെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയുമായിരുന്നെന്നാണ് സയര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.crime-2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസ് എഫ് ഐ നേതാവും ലക്ഷ്മിനായരും തമ്മിലുള്ള ടെലിഫോണ്‍ കാളിന്റെ രേഖകളും സിന്റിക്കേറ്റ് ഉപസമിതിയ്കക് മുമ്പാകെ ഹാജരാക്കിയിരുന്നു. കേരള സര്‍വകലാശാലയുടെ സെനറ്റ് മെമ്പര്‍ കൂടിയായിരുന്ന എസ് എഫ് ഐ നേതാവിനെതിരെയായിരുന്നു ഈ പരാതിയെന്നതിനാല്‍ അന്ന് സിപിഎം കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു.  2013 ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള ഫോണ്‍ വിളികള്‍ വ്യക്തമാക്കുന്നത്. ഇവര്‍ തമ്മില്‍ ഗുരു ശിഷ്യബന്ധമല്ല ഉണ്ടായിരുന്നതെന്നാണ്. വെളുപ്പാന്‍ കാലത്തും അര്‍ദ്ദരാത്രിയിലുമായി ലക്ഷ്മി നായര്‍ നിരവധി കാളുകളാണ് നേതാവിനെ വിളിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ അയച്ച 55 മെസേജുകളില്‍ 45 എണ്ണവും ഈ വിദ്യാര്‍ത്ഥി നേതാവിനായിരുന്നു. മിക്ക വിളികളും അര്‍ദ്ധ രാത്രിയ്ക്ക് ശേഷം മണിക്കുറുകളോളം നിണ്ടുനില്‍ക്കുന്നതായിരുന്നു. ലക്ഷ്മിനായരും ഈ വിദ്യാര്‍ത്ഥി നേതാവും തമ്മിലുള്ള വഴിവിട്ട ബന്ധം പല വിദ്യാര്‍ത്ഥികള്‍ക്കും അറിയാമായിരുന്നെങ്കിലും ആരും പുറത്ത് പറയാനോ പരാതി പെടാനോ ധൈര്യപ്പെട്ടിരുന്നില്ല.

ഇക്കാര്യങ്ങള്‍ അറിഞ്ഞു എന്ന് മനസിലാക്കിയ മറ്റൊരു എസ് എഫ് ഐ നേതാവിനെതിരെ ഒരു പെണ്‍കുട്ടിയെ കൊണ്ട് പരാതി കൊടുപ്പിച്ചാണ് പ്രതികാരം വീട്ടിയത്. പരസ്യമായി തന്നെ ചുംബിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പിന്നീട് ഈ പരാതി വ്യാജമാണെന്നും തെളിഞ്ഞരുന്നു. ഈ സംഭവം വന്‍വാര്‍ത്തയാക്കി ആ വിദ്യാര്‍ത്ഥിയെ പരമാവധി ദ്രോഹിക്കാനാണ് ശ്രമിച്ചത്. സയര്‍ നല്‍കിയ പരാതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ അന്ന് മുഖ്യധാര മാധ്യമങ്ങള്‍ മുഴുവന്‍ മുക്കിയിരുന്നു. പിന്നീടാണ് ഇത് പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ സൈറ്റിനെതിരെ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ക്രൈം വാരിക പൂര്‍ണ്ണമായി പ്രസിദ്ധകരിച്ചെങ്കിലും നിയമ നടപടി സ്വീകരിക്കാന്‍ ആരും മുന്നോട്ട് വന്നിരുന്നില്ല.

Top